
വേഗത്തില്‍ അര്‍ധ ശതകം കണ്ടെത്തി ശുഭ്മാന്‍ ഗില്‍; ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും കരുത്ത് കാട്ടുന്നു
78 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 65 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ മായങ്കിനൊപ്പം കൂട്ടുകെട്ട് തീര്‍ത്തതോടെയാണ് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചത്
സിഡ്നി: രണ്ടാം സന്നാഹ മത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് തിരിച്ചടിക്കുന്നു. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 78 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 65 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ മായങ്കിനൊപ്പം കൂട്ടുകെട്ട് തീര്‍ത്തതോടെയാണ് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചത്.
49 പന്തിലാണ് ഗില്‍ അര്‍ധ ശതകം തികച്ചത്. ഇന്ത്യക്ക് ഇപ്പോള്‍ 197 റണ്‍സിന്റെ ലീഡ് ഉണ്ട്. പൃഥ്വി ഷാ വീണ്ടും നിരാശപ്പെടുത്തി. 8 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് നേടിയ പൃഥ്വിയെ ഓസീസ് തുടക്കത്തില്‍ തന്നെ മടക്കി. പിന്നാലെ മായങ്കും ഗില്ലും ചേര്‍ന്ന് നിലയുറപ്പിക്കുകയായിരുന്നു. മായങ്ക് ഒരറ്റത്ത് നിലയുറപ്പിച്ചപ്പോള്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഗില്ലിനായി. 76 പന്തില്‍ നിന്ന് 38 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് മായങ്ക് ഇപ്പോള്‍.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 194 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 57 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്സും പറത്തിയ ബൂമ്രയാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ടോപ് സ്കോറര്‍. എന്നാല്‍ ഇന്ത്യയുടെ നാല് പേസര്‍മാര്‍ കളം നിറഞ്ഞതോടെ ഓസ്ട്രേലിയ 108ന് തകര്‍ന്നു. സെയ്നിയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബൂമ്ര രണ്ടും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
Gill given out caught, and what a catch it was too!
â cricket.com.au (@cricketcomau) December 12, 2020
What's your call? #AUSAvIND pic.twitter.com/fDFwB7IUBU
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



