
തോല്‍വിക്ക് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; നായകന്‍ ഗില്ലിന് പിഴ; 12 ലക്ഷം രൂപ ഒടുക്കണം
ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഔവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ. ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്.
''ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ ടീമിന്റെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പിഴ ചുമത്തി. മിനിമം ഓവര്‍ റേറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി,'' ഐപിഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയതിനെത്തുടര്‍ന്ന് ടൈറ്റന്‍സിന്റെ നായകനായ ഗില്‍ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ വിജയം നേടിയിരുന്നു. ക്യാപറ്റനെന്ന നിലയില്‍ ഗില്ലിന് മികച്ച തുടക്കമായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി



