
ഒളിംപിക്സ് പോരാട്ടത്തിലേക്ക് തിരിച്ചെത്തിയ സിമോണിന് വെങ്കലം; ടോക്യോയിലെ രണ്ടാം മെഡല്‍
നേരത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബൈല്‍സ് പിന്മാറിയിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പിന്മാറ്റം
ടോക്യോ: അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈല്‍സിന് ടോക്യോയില്‍ രണ്ടാമത്തെ മെഡല്‍. ബാലന്‍സ് ബീം ഫൈനലില്‍ സിമോണ്‍ വെങ്കലം നേടി.
നേരത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബൈല്‍സ് പിന്മാറിയിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പിന്മാറ്റം. നേരത്തെ ജിംനാസ്റ്റിക് ടീം ഫൈനലില്‍ സിമോണ്‍ മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും പാതി വഴിയില്‍ പിന്മാറി. ഇവിടെ സിമോണിന്റെ ടീം വെള്ളി നേടിയിരുന്നു.
The got it done. @Simone_Biles returns to win bronze on beam. #TokyoOlympics pic.twitter.com/oFe4MH3cMl
â Team USA (@TeamUSA) August 3, 2021
റിയോ ഒളിംപിക്സില്‍ നാല് സ്വര്‍ണം നേടിയ താരത്തിന്റെ ടോക്യോയിലെ പിന്മാറ്റം ഏവരേയും ഞെട്ടിച്ചിരുന്നു. ലോകത്തിന്റെ ഭാരം മുഴുവന്‍ തന്റെ തോളിലാണെന്ന് പറഞ്ഞായിരുന്നു സിമോണിന്റെ പിന്മാറ്റം. മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള സിമോണിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് കായിക ലോകത്ത് നിന്ന് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം



