
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മുംബൈ: വിഖ്യാത ഗായിക ആശ ഭോസ്ലെയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. മുംബൈയിലെ വസതിയിലെത്തിയ സിറാജ് ആശാ ഭോസ്ലെയുടെ ചെറുമകൾ സനായി ഭോസ്ലെയെ ആശ്വസിപ്പിക്കുകയും ചെയ്തു. പ്രിയ ഗായികയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് മുംബൈയിലെ വീട്ടിലെത്തിയത്.
ആശ ഭോസ്ലെയെ കാണാൻ എത്തിയ നിരവധി സന്ദർശകർക്കിടയിൽ സിറാജ് നടന്നു വരുകയും സനായിയെ കണ്ടുമുട്ടുകയും ചെയ്യുന്ന വിഡിയോ പുറത്ത് വന്നിരുന്നു. സിറാജിനെ കണ്ടയുടൻ സനായി പൊട്ടിക്കരഞ്ഞു. തുടർന്ന് സനായിയെ താരം ആശ്വസിപ്പിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തു. തുടർന്നുള്ള ചടങ്ങുകളിലും സനായിക്ക് ഒപ്പം സിറാജ് ഉണ്ടായിരുന്നു.
VIDEO | Cricketer Mohammed Siraj pay final respects to legendary singer Asha Bhosle at her residence.
— Press Trust of India (@PTI_News) April 13, 2026
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/fTd5DOhP8E
വിഡിയോ പുറത്ത് വന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയാ ലോകം. മുൻപ്, ജന്മദിന ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്ന ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
ഇതോടെ ഇവർ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ സിറാജിനെ ഒരു സഹോദരനായി ആണ് കാണുന്നത് എന്ന് സനായി പറഞ്ഞിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ സിറാജിന് സനായി രാഖി കെട്ടിക്കൊടുക്കയും ചെയ്തിരുന്നു
Summary
Siraj Consoles Sanai Bhosle After Emotional Hug at Asha Bhosle Tribute.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





