News Now
മുംബൈ: ലഖ്നൗ സൂപ്പര് ജയന്റ്സിന് എതിരായ കളിയില് തകര്പ്പന് റണ്ഔട്ടുമായി ജോണി ബെയര്സ്റ്റോ. വിക്കറ്റിന് പിന്നില് ഗ്ലൗസ് അണിഞ്ഞ് നിന്നായിരുന്നില്ല അത്. ഡീപ്പ് സ്ക്വയറില് നിന്ന് ഡയറക്ട് ഹിറ്റോടെ ദീപക് ഹൂഡയെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറ്റി ബെയര്സ്റ്റോ.
ലഖ്നൗ ഇന്നിങ്സിന്റെ 14ാം ഓവറിലാണ് സംഭവം. അര്ഷ്ദീപ് സിങ്ങിന്റെ ഡെലിവറിയില് ലെഗ് സൈഡിലേക്ക് ക്രുനാല് പാണ്ഡ്യ പുള് ചെയ്തു. ഇവിടെ ബെയര്സ്റ്റോയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്. രണ്ടാമത്തെ റണ്സിനായി ഹൂഡയും ക്രുനാലും ഓടി. എന്നാല് ബൗണ്ടറി ലൈനിന് സമീപം നിന്നുള്ള ബെയര്സ്റ്റോയുടെ ത്രോ നേരെ വന്ന് സ്റ്റംപ് ഇളക്കി.
â Vaishnavi Sawant (@VaishnaviS45) April 29, 2022
28 പന്തില് നിന്ന് 34 റണ്സ് എടുത്ത് നില്ക്കെയാണ് ഹൂഡയെ ബെയര്സ്റ്റോ മടക്കിയത്. ഹൂഡയുടെ വിക്കറ്റ് ഇവിടെ വീണത് ലഖ്നൗവിന്റെ താളം തെറ്റിച്ചു. 46 റണ്സ് എടുത്ത ഡികോക്ക് കഴിഞ്ഞാല് ലഖ്നൗ നിരയിലെ ടോപ് സ്കോറര് ഹൂഡയാണ്.
എട്ട് വിക്കറ്റ് നഷ്ടത്തില് 153 റണ്സ് ആണ് ലഖ്നൗ സൂപ്പര് ജയന്റ്സിന് കണ്ടെത്താനായത്. എന്നാല് ചെയ്സ് ചെയ്ത് ഇറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 133ല് അവസാനിച്ചു. 32 റണ്സ് നേടിയ ബെയര്സ്റ്റോയാണ് പഞ്ചാബിന്റെ ടോപ് സ്കോറര്. മായങ്ക് അഗര്വാള് 25 റണ്സ് എടുത്തു.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





