ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച് ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമാണ് മന്ദാന

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

News Now

ബ്രിസ്‌ബേന്‍: പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ ആദ്യ വനിതാ താരമായി സ്മൃതി മന്ദാന. മന്ദാനയുടെ ടെസ്റ്റിലെ ആദ്യ സെഞ്ചുറിയാണ് ഇത്. 171 പന്തില്‍ നിന്ന് 171 പന്തില്‍ നിന്ന് 18 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയാണ് മന്ദാന ചരിത്ര നേട്ടത്തിലെത്തിയത്. 

ഓസ്‌ട്രേലിയയുടെ ഓഫ്‌സൈഡ് ഫീല്‍ഡ് സെറ്റിനെ നിഷ്പ്രഭമാക്കി  ഡ്രൈവുകളുമായി നിറഞ്ഞായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച് ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമാണ് മന്ദാന. പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വനിതാ താരവും. 

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം മിന്നും തുടക്കമാണ് മന്ദാന ഇന്ത്യക്ക് നല്‍കിയത്. വേഗത്തില്‍ അര്‍ധ ശതകത്തിലേക്ക് എത്തിയെങ്കിലും 50 കടന്നതോടെ മന്ദാന ഇന്നിങ്‌സിന്റെ വേഗം കുറച്ചു. പിന്നാലെ കളി തടസപ്പെടുത്തി മഴയും എത്തി. മന്ദാനയുടെ സ്‌കോര്‍ 80ല്‍ നില്‍ക്കെയാണ് ആദ്യ ദിനം മഴയെത്തിയത്. എന്നാല്‍ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ തുടരെ ബൗണ്ടറി നേടി മന്ദാന സെഞ്ചുറി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates