
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ധാക്ക: വനിതാ ഏഷ്യാ കപ്പില് യുഎഇക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിക്കുന്നത്.
ഹര്മന്പ്രീത് കൗറിന് വിശ്രമം അനുവദിച്ചതോടെയാണ് സ്മൃതി മന്ദാന ക്യാപ്റ്റനായത്. 24 മണിക്കൂര് ഇടവേളയിലാണ് ഇന്ത്യന് വനിതകള് രണ്ടാമത്തെ മത്സരം കളിക്കുന്നത്. മലേഷ്യക്കെതിരെ മന്ദാന കളിച്ചിരുന്നില്ല. മേഘനയാണ് ഇന്ത്യക്ക് വേണ്ടി ഷഫാലിക്കൊപ്പം ഓപ്പണ് ചെയ്തത്. ഓപ്പണിങ് സഖ്യം 116 റണ്സ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല് യുഎഇക്കെതിരെ ഇറങ്ങുമ്പോള് ഷഫാലിയെ ഇന്ത്യ ബെഞ്ചിലിരുത്തി.
Team News
â BCCI Women (@BCCIWomen) October 4, 2022
A look at #TeamIndia's Playing XI
Follow the match https://t.co/Y03pcadPIo#AsiaCup2022 | #INDvUAE pic.twitter.com/3inxi5MS6B
ഏഷ്യാ കപ്പില് ആദ്യ രണ്ട് മത്സരവും ഇന്ത്യന് വനിതകള് ജയിച്ചിരുന്നു. ശ്രീലങ്കക്കെതിരെ 41 റണ്സിന്റേയും മലേഷ്യക്കെതിരെ 30 റണ്സിന്റേയും ജയത്തിലേക്കാണ് ഇന്ത്യന് വനിതകള് എത്തിയത്. ഡക്ക് വര്ത്ത് ലൂയിസ് നിയമത്തിലൂടെയായിരുന്നു മലേഷ്യക്കെതിരായ ജയം.
മലേഷ്യക്കെതിരെ ഇന്ത്യ 182 റണ്സ് വിജയ ലക്ഷ്യം ഉയര്ത്തി എങ്കിലും മഴ വില്ലനായി എത്തി. ഇതോടെ 47 റണ്സ് വിജയ ലക്ഷ്യവുമായിറങ്ങിയ മലേഷ്യക്ക് നേടാനായത് രണ്ട് വിക്കറ്റ് നഷ്ടത്തില് 16 റണ്സ് മാത്രം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


