
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരെ അവസാന ഏകദിനത്തിലും സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ നായകന് ശിഖര്‍ ധവാന്റെ പ്രതികരണം. ചിലപ്പോള്‍ അവസരം ലഭിക്കാനായി കാത്തിരിക്കേണ്ടി വരും എന്നാണ് ധവാന് മത്സര ശേഷം പ്രതികരിച്ചത്.
രണ്ട് വൈറ്റ്ബോള്‍ ഫോര്‍മാറ്റിലുമായി അവസാന 9 ഇന്നിങ്സില്‍ 10, 15, 11, 6, 6, 3, 9, 9, 27 എന്ന നിലയിലാണ് ഋഷഭ് പന്തിന്റെ സ്കോര്‍. എന്നാല്‍ സഞ്ജുവാകട്ടെ
കഴിഞ്ഞ മാസം നടന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ തിളങ്ങിയിരുന്നു. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ 36 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.
ഋഷഭ് പന്ത് തുടരെ പരാജയപ്പെട്ടിട്ടും അവസരം നല്‍കുന്നതിന് എതിരെ വിമര്‍ശനം ശക്തമായി നില്‍ക്കുമ്പോഴാണ് ധവാന്റെ പ്രതികരണം. ''സഞ്ജു ലഭിക്കുന്ന അവസരങ്ങളിലെല്ലാം വളരെ നന്നായാണ് കളിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ നമുക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. കാരണം മറ്റ് കളിക്കാര്‍ മികവ് കാണിച്ചിട്ടുണ്ടാവും'', ധവാന് പറയുന്നു.
പന്തിന്റെ കഴിവ് വെച്ച് അവന് മാച്ച് വിന്നറാണ് എന്ന് നമുക്ക് അറിയാം. അതിനാല്‍ മോശം ഫോമില്‍ നില്ക്കുമ്പോള് പന്തിനെ നമ്മള് പിന്തുണയ്ക്കേണ്ടതുണ്ട്. ആരാണ് നമ്മുടെ മാച്ച് വിന്നര്‍ എന്നതില്‍ വ്യക്തമായ ചിത്രം ഉണ്ടായിരിക്കണം. നമ്മുടെ വിശകലനങ്ങളും തീരുമാനങ്ങളും ഇതിനെ ആശ്രയിച്ചായിരിക്കും എന്നും ധവാന് പറഞ്ഞു.
Sanju Samson's international matches each year
â Shubhankar Mishra (@shubhankrmishra) November 30, 2022
1 - 2015
0 - 2016
0 - 2017
0 - 2018
0 - 2019
6 - 2020
4 - 2021
16 - 2022 #SanjuSamson The Untold Story pic.twitter.com/geXbv0rxyC
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

