സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി, ഇന്ത്യയെ വരിഞ്ഞുമുറുക്കി; ശ്രീലങ്കയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം

sanju samson
നിരാശനായി മടങ്ങുന്ന സഞ്ജു സാംസൺപിടിഐ
Last Updated :30 July 2024, 9:56 pm IST
Edited by :dhanojam

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം. രണ്ടു കളിയിലും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ ക്ലീന്‍ സ്വീപ്പ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുന്നതാണ് കണ്ടത്. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 137 റണ്‍സ് നേടിയത്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആണ് ടോപ് സ്‌കോറര്‍. 39 റണ്‍സ് ആണ് ഗില്‍ സ്വന്തം പേരില്‍ കുറിച്ചത്. സഞ്ജു സാംസണ്‍ ഇത്തവണയും നിരാശപ്പെടുത്തി. നാലുപന്ത് നേരിട്ട സഞ്ജുവിന് ഒരു റണ്‍സ് പോലും കണ്ടെത്താന്‍ സാധിച്ചില്ല. അവസാന ഓവറുകളില്‍ റിയാന്‍ പരാഗും വാഷിങ്ടന്‍ സുന്ദറും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 137ലേക്കെങ്കിലും എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ രണ്ടു കളികളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഇത്തവണ എട്ടു റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. റിങ്കുസിങ്ങ് (1), യശസ്വി ജയ്‌സ്വാള്‍ (10), ശിവംദുബെ(13) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍. മൂന്ന് വിക്കറ്റ് നേടിയ മഹീഷ തീക്ഷണയാണ് ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ഏറ്റവുമധികം തിളങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now