
ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ച് സ്റ്റാര്‍ക്കിന്റെ തുടക്കം, രണ്ട് പന്തില്‍ ഡക്കായി പൃഥ്വി ഷാ
ഇന്ത്യന്‍ ഇന്നിങ്സിലെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ പൃഥ്വി ഷായുടെ സ്റ്റംപ് പിഴുത് മിച്ചല്‍ സ്റ്റാര്‍ക്ക്
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തുടക്കത്തിലെ പ്രഹരം. ഇന്ത്യന്‍ ഇന്നിങ്സിലെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ പൃഥ്വി ഷായുടെ സ്റ്റംപ് പിഴുത് മിച്ചല്‍ സ്റ്റാര്‍ക്ക്. ഇതോടെ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍ എത്തും മുന്‍പ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്നിങ്സിലെ ആദ്യ ഡെലിവറി പൃഥ്വി ഷാ പ്രതിരോധിച്ചെങ്കില്‍ രണ്ടാമത്തെ ഡെലിവറിയിലേക്ക് എത്തിയപ്പോള്‍ സ്റ്റാര്‍ക്കിന്റെ ഗുഡ് ലെങ്ത് ബോളില്‍ പൃഥ്വിയുടെ കണക്കു കൂട്ടല്‍ പിഴച്ചു. എറൗണ്ട് ഓഫായി എത്തിയ ഡെലിവറില്‍ പന്തില്‍ നേരിയ ചലനം കൂടി വന്നതോടെ പ്രതിരോധിക്കാനുള്ള പൃഥ്വിയുടെ ശ്രമം പാളുകലും, ഇന്‍സൈഡ് എഡ്ജ് ആവുകയും പന്ത് സ്റ്റംപ് ഇളക്കുകയും ചെയ്തു.
With the second ball of the Test! #OhWhatAFeeling@Toyota_Aus | #AUSvIND pic.twitter.com/4VA6RqpZWt
â cricket.com.au (@cricketcomau) December 17, 2020
സന്നാഹ മത്സരത്തില്‍ മികവ് കാണിച്ച ശുഭ്മാന്‍ ഗില്ലിനെ അവഗണിച്ചാണ് പൃഥ്വി ഷായെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുന്നതില്‍ ഒരിക്കല്‍ കൂടി പൃഥ്വി ഷാ പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്സില്‍ മികവ് പുറത്തെടുക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ലെങ്കില്‍ രണ്ടാം ടെസ്റ്റിലേക്ക് എത്തുമ്പോള്‍ ഗില്ലിന് അവസരം ലഭിക്കാന്‍ വഴി തുറന്നേക്കും. കെ എല്‍ രാഹുലും അവസരം കാത്ത് ഇരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
