
'സൂപ്പർ മാൻ സ്മിത്ത്'- അമ്പരപ്പിക്കുന്ന ഡൈവ്, അവിശ്വസനീയ ക്യാച്ച് (വീഡിയോ)
ഹർദിക് പാണ്ഡ്യയെ പുറത്താക്കാനായിരുന്നു സ്മിത്തിന്റെ സൂപ്പർമാൻ ക്യാച്ച്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1ന് സമനില പിടിക്കാനും പത്ത് വിജയത്തിലൂടെ ഓസ്ട്രേലിയക്ക് സാധിച്ചു.
മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നേടിയ തകർപ്പൻ ക്യാച്ച് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. സ്ലിപ്പിൽ സമാനമായ ക്യാച്ചുകൾ മുൻപും എടുത്തിട്ടുണ്ടെങ്കിലും ഇത്തവണ സ്മിത്ത് സൂപ്പർമാനായി മാറുന്നതാണ് ഗ്രൗണ്ടിൽ കണ്ടത്.
ഹർദിക് പാണ്ഡ്യയെ പുറത്താക്കാനായിരുന്നു സ്മിത്തിന്റെ സൂപ്പർമാൻ ക്യാച്ച്. മത്സരത്തിന്റെ പത്താം ഓവറിലാണ് ഈ ക്യാച്ചിന്റെ പിറവി. സീൻ അബ്ബോട്ട് എറിഞ്ഞ പന്തിലായിരുന്നു പറക്കും ക്യാച്ചിന്റെ പിറവി.
#SteveSmith catch of century Smithy you beauty pic.twitter.com/LQkuNvNQJO
â Zaheer Khan (@ZaheerK30866428) March 19, 2023
പത്താം ഓവറിലെ രണ്ടാം പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ഹർദികിന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി സ്ലിപ്പിൽ സ്മിത്തിന് സമീപത്തേക്കാണ് ഉയർന്നു പോയത്. ഈ പന്ത് സ്മിത്ത് കൈയിൽ ഒതുക്കുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതിക്കാണില്ല. അത്ര ദുഷ്കരമായ രീതിയിലാണ് പന്ത് ഉയർന്നു വന്നത്.
എന്നാൽ ഉജ്ജ്വലമായ ഡൈവിലൂടെ സ്മിത്ത് അവിശ്വസനീയമാം വിധം പന്ത് കൈക്കലാക്കി. ഒരു റണ്ണുമായി ഹർദിക് മടങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



