പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കി കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ലീഡ്‌സ്!

ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് പോരാട്ടത്തിന്റെ താര ലേലത്തിലാണ് പാക് താരത്തെ ടീമിലെത്തിച്ചത്

abrar ahmed  SunRisers Leeds
abrar ahmedx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :12 മാർച്ച് 2026, 10:28 pm IST

ലണ്ടന്‍: സൺ ​ഗ്രൂപ്പിന്റെ കലാനിധി മാരന്‍, കാവ്യാ മാരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് പാകിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചു. ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് പോരാട്ടത്തിന്റെ താര ലേലത്തിലാണ് പാക് സ്പിന്നറെ ടീം സ്വന്തമാക്കിയത്.

ലണ്ടനില്‍ നടന്ന ലേലത്തില്‍ കാവ്യ മാരനും പരിശീലകന്‍ ഡാനിയല്‍ വെട്ടോറിയുമാണ് എത്തിയത്. താരത്തെ ഏതണ്ട് 2.34 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിൡച്ചെടുത്തത്.

സണ്‍റൈസേഴ്‌സിനൊപ്പം പാക് താരത്തിനായി ട്രെന്‍ഡ് റോക്കറ്റ്ശും ശക്തമായി രംഗത്തുണ്ടായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് സണ്‍റൈസേഴ്‌സ് ടീമിന്റെയും നായകന്‍.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമസ്ഥതയില്‍ തന്നെയുള്ള മറ്റൊരു ടീം ഒരു പാക് താരത്തെ ടീമിലെടുക്കുന്നത്. ദി ഹണ്ട്രഡില്‍ എട്ട് ടീമുകളാണ് കളിക്കുന്നത്. സണ്‍റൈസേഴ്‌സിനെ കൂടാതെ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, എംഐ ലണ്ടന്‍, സതേണ്‍ ബ്രേവ് എന്നിവയാണ് ഐപിഎല്‍ കളിക്കുന്ന മറ്റു ടീമുകളുടെ സഹോദര ടീമുകള്‍.

News Now

Summary

Indian owned SunRisers Leeds bought Pakistan spinner abrar ahmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates