പ്രഥമ വെറ്ററന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്

സുരേഷ് റെയ്നSource by : ഫെയ്സ്ബുക്ക്
Last Updated :12 February 2024, 3:08 pm IST

News Now

ഡെറാഡൂണ്‍: പ്രഥമ വെറ്ററന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് ടീമിനെ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന നയിക്കും. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന അധ്യായം ഈ മാസം 23 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നടക്കും. ഡെറാഡൂണാണ് വേദി.

വിവിഐപി ഉത്തര്‍പ്രദേശ് ടീമിനെയാണ് റെയ്‌ന നയിക്കുന്നത്. മുന്‍ താരം രജത് ഭാട്ടിയ, മുന്‍ ഓസ്‌ട്രേലിയ ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റിയന്‍ എന്നിവരും ഉത്തര്‍പ്രദേശ് ടീമിലുണ്ട്.

വിവിഐപി ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ലെജന്റ്‌സ്, റെഡ് കാര്‍പറ്റ് ഡല്‍ഹി, ഛത്തീസ്ഗഢ് വാരിയേഴ്‌സ്, തെലങ്കാന ടൈഗേഴ്‌സ്, മുംബൈ ചാമ്പ്യന്‍സ് എന്നിവയാണ് ടീമുകള്‍. ഓരോ ടീമിലും നാല് മുതല്‍ അഞ്ച് വരെ ഐക്കണിക്ക് താരങ്ങളുണ്ടാകും.

ബോര്‍ഡ് ഓഫ് വെറ്ററന്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിവിസിഐ) ആണ് ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകര്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുനാഫ് പട്ടേല്‍, പ്രവീണ്‍ കുമാര്‍, യുസുഫ് പഠാന്‍, മുന്‍ വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്ല്‍, മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹര്‍ഷേല്‍ ഗിബ്‌സ് അടക്കമുള്ള താരങ്ങളും ടൂര്‍ണമെന്റില്‍ വിവിധ ടീമുകളിലായി കളിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates