News Now
ടിറാന: ആദ്യ ടച്ച് തന്നെ ഗോളായി മാറിയാലോ. അല്പ്പം അതിശയോക്തി തോന്നാം. എന്നാല് അത്തരമൊരു ഗോള് കഴിഞ്ഞ ദിവസം പിറന്നു. അല്ബേനിയയും കസാഖ്സ്ഥാനും തമ്മിലുള്ള യുവേഫ നേഷന്സ് ലീഗ് പോരാട്ടത്തിലാണ് അപൂര്വ ഗോളിന്റെ പിറവി.
മത്സരത്തിന്റെ 24ാം മിനിട്ട് തുടങ്ങിയ ഘട്ടത്തിലാണ് ഈ ഗോളിന്റെ പിറവി. കസാഖ്സ്ഥാന് താരം അയ്ബോള് അബികെന് ആണ് ഈഅത്ഭുത ഗോളിന് അവകാശിയായത്. മത്സരത്തിന്റെ 16, 23 മിനുട്ടുകളില് അല്ബേനിയ രണ്ട് ഗോളുകള്ക്ക് മുന്നില് നില്ക്കുകയായിരുന്നു. 23ാം മിനുട്ടിലെ ഗോളിന് ശേഷം വീണ്ടും കളി ആരംഭിക്കാനായി റഫറി വിസില് ഊതിയതിന് പിന്നാലെ അയ്ബോള് അബികെന് പന്ത് നീട്ടിയടിച്ചു. അല്ബേനിയ ഗോള് കീപ്പര് എത്രിട് ബെരിഷയുടെ കണക്കുകൂട്ടല് തെറ്റിച്ച് പക്ഷേ പന്ത് ഉയര്ന്നു വന്ന് വലയിലേക്ക് താഴ്ന്നിറങ്ങി.
അമ്പരപ്പിക്കുന്ന ഗോള് നേടിയെങ്കിലും മത്സരത്തില് അല്ബേനിയ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്കാണ് അല്ബേനിയ വിജയം പിടിച്ചത്.
ลูà¸à¸¢à¸´à¸à¸ªà¸¸à¸à¸ªà¸§à¸¢#NationsLeague #ALBKAZ #AibolAbiken pic.twitter.com/ZGAKd4Y8N9
â mm88data (@mm88data) November 15, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




