
സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈ ഹാപ്പി
ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിക്കും

മുംബൈ: തുടരെ മൂന്ന് തോല്‍വികളുമായി വന്‍ സമ്മര്‍ദ്ദത്തില്‍ നില്ക്കുന്ന മുംബൈ ഇന്ത്യന്‍സിനു വലിയ ആശ്വാസം. നിര്‍ണായക താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്നസ് തെളിയിച്ചതായി ദേശീയ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കി.
സൂര്യകുമാര്‍ നാളെ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്നു പരിശീലനം ആരംഭിക്കും. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ കളിക്കും.
സീസണ് തുടങ്ങും മുന്‍പ് രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി തിരിച്ചെത്തിക്കാനുള്ള ടീം ഉടമകളുടെ തീരുമാനത്തില്‍ തുടങ്ങുന്നു മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചടി. ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടൂര്‍ണമെന്റ് തുടങ്ങി ടീം വിജയിക്കുമ്പോള്‍ ആരാധകര്‍ പിന്തുണ തരുമെന്ന അവരുടെ കണക്കുകൂട്ടലും പാളി. ടീം തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റു. ഇതുവരെ സീസണില്‍ ഒരു ജയവുമില്ലാത്ത ഏക ടീമെന്ന നാണക്കേട് വേറെയും മുംബൈ ഇന്ത്യന്‍സിനു തന്നെ.
സൂര്യകുമാര്‍ ഹെര്‍ണിയയുടെ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. ഇതെല്ലാം മാറിയുള്ള താരത്തിന്റെ വരവ് ടീമിന്റെ മൊത്തത്തിലുള്ള സമീപനത്തെ മാറ്റുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.
WHAT TO READ NEXT

'നാണംകെട്ട പ്രകടനം'- സ്വന്തം ടീമിന്റെ തോല്‍വിയില്‍ പോണ്ടിങ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കലം; സെമിയില്‍ ചൈനയോട് തോറ്റ് പുറത്ത്
മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം



