
സൂര്യകുമാര്‍ കാത്തിരിക്കണം; തിരിച്ചടി മുംബൈ ഇന്ത്യന്‍സിന്
സൂര്യകുമാര്‍ യാദവ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്

മുംബൈ: പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചു വരവ് വൈകും. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിനു ഇനിയും വിശ്രമം വേണമെന്നു ബിസിസിഐ സ്ഥിരീകരിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനാണ് കനത്ത തിരിച്ചടി. കുറച്ചു മത്സരങ്ങള്‍ കൂടി ചിലപ്പോള്‍ താരത്തിനു നഷ്ടമാകും. നിലവില്‍ സൂര്യ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്.
ഐപിഎല്ലിനു പിന്നാലെ ടി20 ലോകകപ്പ് നടക്കും. അതിനാല്‍ തന്നെ പൂര്‍ണ ഫിറ്റായ ശേഷം മാത്രമേ സൂര്യക്ക് ഐപിഎല്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കു എന്ന് റിപ്പോര്‍ട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ അനിവാര്യ താരമാണ് സൂര്യ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
171.55 സ്‌ട്രൈക്ക് റേറ്റുള്ള വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് സൂര്യ. 60 ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച താരം 2141 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറിയടക്കമാണ് ഇത്രയും റണ്‍സ്.
ഐപിഎല്ലില്‍ സൂര്യയുടെ ടീമായി മുംബൈ തുടരെ രണ്ട് മത്സരങ്ങളും തോറ്റു നില്‍ക്കുകയാണ്. സീസണിലെ മൂന്നാം പോരാട്ടത്തില്‍ അവര്‍ തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും.
WHAT TO READ NEXT

ഇറങ്ങിയാല്‍ റെക്കോര്‍ഡ്; രാജസ്ഥാനെതിരെ നാഴികക്കല്ല് താണ്ടാന്‍ പന്ത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും



