
തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്; മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം
രണ്ടാം ട്വന്റി20യില്‍ ആറ് വിക്കറ്റ് പിഴുത വിന്‍ഡിസിന്റെ ഹീറോ മക്കോയ്ക്ക് ആ മികവ് മൂന്നാം മത്സരത്തില്‍ ആവര്‍ത്തിക്കാനായില്ല
സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്റി20യില്‍ ഏഴ് വിക്കറ്റ് ജയം പിടിച്ച് ഇന്ത്യ. വിന്‍ഡിസ് മുന്‍പില്‍ വെച്ച 165 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് ട്വന്റി20യുടെ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്‍പിലെത്തി.
ഓപ്പണിങ്ങിലെ തന്റെ ആദ്യ അര്‍ധ ശതകം പിന്നിട്ട സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ആണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. 44 പന്തില്‍ നിന്ന് എട്ട് ഫോറും നാല് സിക്‌സും പറത്തിയാണ് സൂര്യകുമാര്‍ 76 റണ്‍സെടുത്തത്. ശ്രേയസ് അയ്യര്‍ 24 റണ്‍സും ഋഷഭ് പന്ത് 33 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 റണ്‍സ് എടുത്ത് നില്‍ക്കെ റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങി.
off @surya_14kumar set the stage on fire & bagged the Player of the Match award as #TeamIndia win the third #WIvIND T20I to take 2-1 lead in the series.
â BCCI (@BCCI) August 2, 2022
Scorecard https://t.co/RpAB69ptVQ pic.twitter.com/gIM7E2VbKU
രണ്ടാം ട്വന്റി20യില്‍ ആറ് വിക്കറ്റ് പിഴുത വിന്‍ഡിസിന്റെ ഹീറോ മക്കോയ്ക്ക് ആ മികവ് മൂന്നാം മത്സരത്തില്‍ ആവര്‍ത്തിക്കാനായില്ല. നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 73 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്‌സിന്റെ ഇന്നിങ്‌സ് ആണ് മാന്യമായ സ്‌കോറിലേക്ക് വിന്‍ഡിസിനെ എത്തിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



