
സഞ്ജുവിന്റെ വെടിക്കെട്ട്; കേരളത്തിനെതിരെ ഗോവ നേടണം 13 ഓവറില്‍ 144 റണ്‍സ്
സഞ്ജു 15 പന്തില്‍ 31, സല്മാന് നിസാര്‍ 20 പന്തില്‍ 34

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ഗോവയ്ക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് കേരളം. മഴയെ തുടര്‍ന്നു 13 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.
മിന്നും തുടക്കമാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ടീമിനു നല്‍കിയത്. ഒപ്പറായി എത്തിയ സഞ്ജു 15 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 31 റണ്‍സെടുത്തു.
മൂന്നാമായി എത്തിയ സല്മാന് നിസാറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്കില്‍ 3 ഫോറും 1 സിക്സുമടക്കം 34 റണ്‍സെടുത്ത് ടോപ് സ്കോററായി.
മധ്യനിരയില്‍ അബ്ദുല്‍ ബാസിതിന്റെ ബാറ്റിങും കേരളത്തിനു തുണയായി. താരം 2 സിക്സും 1 ഫോറും സഹിതം 23 റണ്‍സെടുത്തു. 7 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 11 റണ്‍സെടുത്തു ഷറഫുദ്ദീനും 3 പന്തില്‍ 7 റണ്‍സുമായി ബേസിലും ചേര്‍ന്ന് സ്കോര്‍ 143ല്‍ എത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'



