
സയിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ജയം, രോഹന്‍ കുന്നുമ്മലിന്റെ മികവില്‍ അസമിനെ വീഴ്ത്തി
അസമിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് സീസണിലെ രണ്ടാമത്തെ ജയത്തിലേക്ക് കേരളം എത്തിയത്
ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അസമിന് എതിരെ കേരളത്തിന് ജയം. അസമിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് സീസണിലെ രണ്ടാമത്തെ ജയത്തിലേക്ക് കേരളം എത്തിയത്. രണ്ട് കളിയില്‍ കേരളം തോറ്റിരുന്നു.
അസം മുന്‍പില്‍ വെച്ച 122 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ കേരളം രണ്ട് ഓവര്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. 53 പന്തില്‍ നിന്ന് 56 റണ്‍സ് കണ്ടെത്തിയ റോഹന്‍ എസ് കുന്നുമ്മലിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സ് ആണ് കേരളത്തെ അനായാസ ജയത്തിലേക്ക് എത്തിച്ചത്.
മുഹമ്മദ് അസ്ഹറുദ്ദീന്‍ 24 റണ്‍സും സഞ്ജു സാംസണ്‍ 14 റണ്‍സും എടുത്ത്
പുറത്തായി. 20 റണ്‍സുമായി സച്ചിന്‍ ബേബി റോഹനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടിയ കേരളം അസമിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
ബേസില്‍ തമ്പി മൂന്ന് വിക്കറ്റും സക്‌സേന രണ്ട് വിക്കറ്റും വീഴ്ത്തി. ഷറഫുദ്ദീന്‍, സച്ചിന്‍ ബേബി, മിഥുന്‍ എസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നവംബര്‍ 9ന് മധ്യപ്രദേശിന് എതിരെയാണ് കേരളത്തിന്റെ അടുത്ത കളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



