നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് മത്സരങ്ങള്‍

Syed Mushtaq Ali Trophy: Sanju to lead Kerala, team announced
സഞ്ജു സാംസണ്‍Source by : ഫെയ്‌സ്ബുക്ക്
Last Updated :19 November 2024, 9:35 pm IST

News Now

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണാണ്. രഞ്ജി ട്രോഫിയില്‍ കേരളത്തിനൊപ്പമുണ്ടായിരുന്ന അതിഥി താരങ്ങളായ ബാബ അപരാജിത്, ആദിത്യ സര്‍വാതെ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിന്റെ വരവ് ടീമിനു കരുത്താകും. സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും കേരള ടീമിലുണ്ട്.

കേരളാ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അജ്നാസ് എം, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, സി വി വിനോദ് കുമാര്‍, എന്‍ പി ബേസില്‍, ഷറഫുദീന്‍, നിതീഷ് എം ഡി.

ട്രാവലിംഗ് റിസേഴ്സ്: വരുണ്‍ നായനാര്‍, ഷോണ്‍ ജോര്‍ജ്, അഭിഷേക് നായര്‍.

ഈ മാസം 23നാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഇയിലാണ് കേരളം കളിക്കുക. മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് എന്നിവര്‍ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. സര്‍വീസസ്, നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 23ന് ഉച്ചയ്ക്ക് 1.30ന് സര്‍വീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates