
സ്‌റ്റോയിനിസും ഹെഡും കൊടുങ്കാറ്റായി, സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ; ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍
ടി20യുടെ മുഴുവന്‍ ആവേശം നിറഞ്ഞ ഗ്രൂപ്പ് ബി ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം

സെന്റ് ലൂസിയ: ടി20യുടെ മുഴുവന്‍ ആവേശം നിറഞ്ഞ ഗ്രൂപ്പ് ബി ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തി 181 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ അവസാന ഓവറില്‍ മറികടന്നു. അഞ്ചുവിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇതോടെ നെറ്റ് റണ്‍റേറ്റിന്റെ സഹായത്തോടെ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്ക് കടന്നു.
സ്റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. 29 പന്തില്‍ 9 ബൗണ്ടറികളുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 59 റണ്‍സ് ആണ് സ്‌റ്റോയിനിസ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് ആണ് സ്‌റ്റോയിനിസ് പുറത്തെടുത്തത്. ഓപ്പണിങ് ബാറ്റര്‍ ട്രാവിസ് ഹെഡ് നല്‍കിയ തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് ജയത്തിനുള്ള അടിത്തറയായത്. 49 പന്തില്‍ 68 റണ്‍സാണ് ട്രാവിസ് ഹെഡ് സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തുടക്കത്തില്‍ തന്നെ വാര്‍ണറെയും (നാലുപന്തില്‍ ഒരു റണ്‍സ്) ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെയും (9 പന്തില്‍ എട്ട് റണ്‍സ്) പുറത്താക്കി സ്‌കോട്ട്‌ലന്‍ഡ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചെങ്കിലും ഒരുവശത്ത് നിന്ന് ട്രാവിസ് ഹെഡ് നടത്തിയ പോരാട്ടമാണ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. മാക്‌സ് വെല്‍ ഇത്തവണയും ഫോമില്ലായില്ല. എട്ടു പന്തില്‍ 11 റണ്‍സ് ആണ് വെടിക്കെട്ട് ബാറ്റര്‍ ആയ മാക്‌സ്‌വെല്ലിന്റെ സംഭാവന. തുടര്‍ന്ന് സ്റ്റോയിനിസും ട്രാവിസ് ഹെഡും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തുന്നതാണ് കണ്ടത്.
140ല്‍ വച്ചാണ് ട്രാവിഡ് ഹെഡ് പുറത്തായത്. 155ല്‍ വെച്ച് സ്റ്റോയിനിസ് പുറത്തായെങ്കിലും ടീം ഏകദേശം വിജയത്തിന്റെ അരികില്‍ എത്തിയിരുന്നു. 14 പന്തില്‍ 24 റണ്‍സുമായി ടിം ഡേവിഡ് പുറത്താകാതെ നിന്നു.
നേരത്തെ ബ്രണ്ടണ്‍ മക്മുള്ളന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് സ്‌കോട്ട്‌ലന്‍ഡ് മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്. 34 പന്തില്‍ 60 റണ്‍സ് ആണ് മക്മുള്ളന്‍ നേടിയത്. ക്യാപ്റ്റന്‍ ബെറിംഗ്ടണ്‍ 31 പന്തില്‍ 41 റണ്‍സുമായി അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി




