ടി20 ലോകകപ്പിലെ 8 ഗ്രൂപ്പ് മത്സരങ്ങളാണ് ന്യൂയോര്‍ക്കിലെ നസ്സാവു സ്റ്റേഡിയത്തില്‍ അരങ്ങേറിയത്

Demolish Nassau County Stadium
ന്യൂയോര്‍ക്ക് സ്റ്റേഡിയം, പുറത്ത് നിര്‍ത്തിയിട്ട ബുള്‍ഡോസറുകള്‍Source by : ട്വിറ്റര്‍
Last Updated :13 June 2024, 1:03 pm IST

News Now

ന്യൂയോര്‍ക്ക്: ബാറ്റര്‍മാരുടെ കൂട്ടക്കുരുതി കണ്ട ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം പൊളിച്ചു നീക്കുന്നു. ടി20 ലോകകപ്പിലെ പ്രധാന വേദികളിലൊന്നാണ് ഈ സ്റ്റേഡിയം. ലോകകപ്പിനായി അഞ്ച് മാസം മുന്‍പ് താത്കാലികമായി തയ്യാറാക്കിയ സ്റ്റേഡിയമാണിത്. ഇന്ത്യയും ആതിഥേയരായ അമേരിക്കയും തമ്മിലുള്ള ഇന്നലെ നടന്ന പോരാട്ടമാണ് സ്‌റ്റേഡിയത്തിലെ അവസാന മത്സരം.

ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരങ്ങളാണ് ഇവിടെ നടന്നത്. ബാറ്റര്‍മാര്‍ക്ക് ഒരു തരത്തിലും വഴങ്ങാത്ത പിച്ചില്‍ പക്ഷേ ബൗളര്‍മാരുടെ നായാട്ടാണ് കണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റേഡിയം പൊളിക്കാനായി പുറത്ത് നിര നിരയായി ബുള്‍ഡോസറുകള്‍ നിര്‍ത്തിയിട്ടതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്‌റ്റേഡിയം പൂര്‍ണമായി ഒഴിവാക്കില്ല. പ്രാദേശിക ടീമുകള്‍ക്കും ക്രിക്കറ്റ് പരിശീലിക്കുന്നവര്‍ക്ക് ഗ്രൗണ്ട് ഇനിയും ഉപയോഗിക്കാം.

വെസ്റ്റ് ഇന്‍ഡീസിനൊപ്പം അമേരിക്കയും ഇത്തവണ ടി20 ലോകകപ്പിന്റെ സഹ ആതിഥേരാണ്. ഈ സ്റ്റേഡിയമടക്കം അമേരിക്കയിലെ മൂന്ന് വേദികളില്‍ ഒന്നായിരുന്നു ന്യൂയോര്‍ക്കിലെ നസ്സാവു സ്‌റ്റേഡം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates