
ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്
വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പ് മത്സരം ജൂണ്‍ 1 നാണ് തുടങ്ങുന്നത്.

ന്യൂഡല്‍ഹി:ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ സഞ്ജു സാംസണെയായിരിക്കും ആദ്യം പരിഗണിക്കുകയെന്ന് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പ് മത്സരം ജൂണ്‍ 1 നാണ് തുടങ്ങുന്നത്.
ഐപിഎല്‍ റണ്‍ ചാര്‍ട്ടില്‍ 77 ശരാശരിയില്‍ 385 റണ്‍സും 161.08 സ്‌ട്രൈക്ക് റേറ്റും നാല് അര്‍ധസെഞ്ചുറികളുമായി സഞ്ജു സാംസണ്‍ നാലാം സ്ഥാനത്താണ്. ഐപിഎല്ലില്‍ പുറത്താകാതെ നേടിയ 82 റണ്‍സാണ് താരത്തിന്റെ മികച്ച സ്‌കോര്‍.
വാഹനാപകടത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, മുംബൈ ഇന്ത്യന്‍സ് (എംഐ) താരം ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന മറ്റ് താരങ്ങള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്ലിക്ക് നേട്ടം
42 ശരാശരിയില്‍ 378 റണ്‍സും നാല് അര്‍ധസെഞ്ച്വറികളുമായി രാഹുല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ താരമാണ്, എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് 144 ആണ്. 10 മത്സരങ്ങളില്‍ നിന്ന് 46.37 ശരാശരിയില്‍ 160.60 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ 371 റണ്‍സുമായി പന്ത് ഐപിഎല്ലിലെ ആറാമത്തെ ഉയര്‍ന്ന റണ്‍ സ്‌കോററാണ്. 88* ആണ് താരത്തിന്റെ മികച്ച സ്‌കോര്‍.
ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഇല്ലാത്ത ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്, ഒമ്പത് കളികളില്‍ നിന്ന് 23.55 ശരാശരിയിലും ഒരു അര്‍ധസെഞ്ചുറിയുള്‍പ്പെടെ 212 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്



