ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അമേരിക്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്

T20 World Cup
ഹോപും പൂരനുംSource by : IMAGE CREDIT: T20 World Cup
Last Updated :22 June 2024, 9:54 am IST

News Now

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അമേരിക്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. അമേരിക്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം വെറും പത്ത് ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് മറികടന്നത്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്.

ഷായ് ഹോപിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് വെസ്റ്റ് ഇന്‍ഡീസിന് അനായാസ വിജയം നേടി കൊടുത്തത്. 39 പന്തില്‍ ഹോപ് 82 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. എട്ടു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഹോപിന്റെ ഇന്നിംഗ്‌സ്. നിക്കോളസ് പൂരന്‍ 12 പന്തില്‍ 27 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നേരത്തെ 19.5 ഓവറില്‍ 128 റണ്‍സിന് അമേരിക്കയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. ആരും അര്‍ധ സെഞ്ച്വറി കണ്ടെത്തിയില്ല. 29 റണ്‍സെടുത്ത ഓപ്പണര്‍ ആന്‍ഡ്രീസ് ഗൗസ് ആണ് അമേരിക്കയുടെ ടോപ് സ്‌കോററര്‍. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റസല്‍ മൂന്ന് വിക്കറ്റ് നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates