
News Now
ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

യൂറോ 2020ലെ മൂന്നാമത്തെ മത്സരത്തിൽ ഫിൻലാൻഡിന് മുൻപിൽ എതിരില്ലാത്ത ഒരു ഗോളിന് ഡെൻമാർക്ക് മുട്ടുമടക്കി. എന്നാൽ അവിടെ ടീം തോറ്റെങ്കിലും കളിയിലെ താരമായത് ഫിൻലാൻഡിന്റെ മധ്യനിര താരമാണ്. മരണത്തെ തന്നെ തോൽപ്പിച്ച ക്രിസ്റ്റ്യൻ എറിക്സനെയാണ് മാൻ ഓഫ് ദി മാച്ചായി യുവേഫ തെരഞ്ഞെടുത്ത്.
ഫുട്ബോൾ മനോഹരമായ ഒരു കളിയാണ്. എറിക്സൺ അത് മനോഹരമായി തന്നെ കളിക്കുന്നു എന്നാണ് യുവേഫ ട്വിറ്ററിൽ കുറിച്ചത്. ഈ രാത്രിയിലെ കേമൻ ക്രിസ്റ്റ്യൻ എറിക്സനാണെന്നും പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുത്ത് എറിക്സന് മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും യുവേഫ പറഞ്ഞു.
"Football is a beautiful game and Christian plays it beautifully," says UEFA President Aleksander Äeferin.
â UEFA EURO 2020 (@EURO2020) June 12, 2021
Tonight's Star of the Match is Christian Eriksen. Wishing you a speedy recovery, Christian. #EURO2020 pic.twitter.com/gJPa7P2nAx
42ാം മിനിറ്റിലാണ് എറിക്സൺ ഫുട്ബോൾ ലോകത്തിന്റെ ശ്വാസം നിലപ്പിച്ച് കൊണ്ട് ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ഗ്രൗണ്ടിൽ വെച്ച് തന്നെ എറിക്സണിന് പ്രാഥമിക ചികിത്സ നൽകി. കാർഡിയാക് മസാജ് നൽകിയാണ് എറിക്സണിനെ തിരിച്ചു പിടിച്ചതെന്നാണ് ഡെൻമാർക്ക് ടീം ഡോക്ടർ വെളിപ്പെടുത്തിയത്.
എറിക്സൺ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറിക്സണിന് ബോധം തെളിഞ്ഞതായി ഡെൻമാർക്ക് ഫുട്ബോൾ അസോസിയേഷനും അറിയിച്ചു. എറിക്സണിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മുൻപ് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



