News Now
Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1ന് നേടി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലിലേക്ക് കടന്നത് കഴിഞ്ഞ ദിവസമാണ്. കലാശപ്പോരാട്ടത്തില് ന്യൂസിലന്ഡാണ് ഇന്ത്യയുടെ എതിരാളികള്. ഫൈനല് പോരാട്ടം ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോര്ഡ്സ് മൈതാനത്ത് നടക്കുമെന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് ഫൈനല് പോരാട്ടം സതാംപ്ടനിലായിരിക്കുമെന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് പുറത്തു വരുന്നത്. ജൂണ് 18നാണ് ഫൈനല് പോരാട്ടം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഫൈനല് പോരാട്ടത്തിനായി ബ്രിട്ടനിലെത്തുന്ന ഇന്ത്യന് ടീമിനെ കാത്തിരിക്കുന്നത് കര്ശന ക്വാറന്റൈനായിരിക്കുമെന്ന് റിപ്പോര്ട്ടുകളുണ്ട്. ഈ സീസണിലെ ഐപിഎല് പോരാട്ടത്തിന് ശേഷമായിരിക്കും ഇന്ത്യ ബ്രിട്ടനിലേക്ക് യാത്ര തിരിക്കുക. ഏപ്രില് ഒന്പത് മുതല് മെയ് 30 വരെയാണ് ഐപിഎല് പോരാട്ടങ്ങള്.
14 ദിവസത്തെ കര്ശന ക്വാറന്റൈനായിരിക്കും ഇന്ത്യന് സംഘത്തിനുണ്ടാകുക. ആദ്യ 5-6 ദിവസങ്ങള് ഐസൊലേഷനില് ഇരുന്ന ശേഷമായിരിക്കും പരിശീലനത്തിന് ഇറങ്ങാന് അനുവാദം നല്കുക. ഓസ്ട്രേലിയന് പര്യടനത്തിനെത്തിയ സമയത്ത് ഏര്പ്പെടുത്തിയ ക്വാറന്റൈന് സമാനമായി തന്നെയായിരിക്കും ബ്രിട്ടനിലും എന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
ക്വാറന്റൈന് നിയമങ്ങള് ടീം കൃത്യമായി തന്നെ പാലിക്കുമെന്ന് ബിസിസിഐ ഉറപ്പ് നല്കിയതായി റിപ്പോര്ട്ടില് പറയുന്നു. ഫൈനലിന് പിന്നാലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ഉള്ളതിനാല് ടീമിനെ അവിടെ തന്നെ നിര്ത്താനുള്ള സാധ്യതകളും ബിസിസിഐ നോക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


