പാകിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര

squad for Pakistan series
ആദം സാംപ, ബാര്‍ട്‌ലെറ്റ്Source by : എക്സ്
Last Updated :28 October 2024, 10:58 am IST

News Now

സിഡ്‌നി: പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കൂടി മുന്നിലുള്ളതിനാല്‍ പല നിര്‍ണായക താരങ്ങളും ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ടി20 ടീമിന്റെ ക്യാപ്റ്റനേയും തീരുമാനിച്ചിട്ടില്ല.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാകിസ്ഥാനെതിരെ ടി20യില്‍ ഓസ്‌ട്രേലിയ കളിക്കുന്നത്. നവംബര്‍ 14, 16, 18 തീയതികളിലാണ് ടി20 പരമ്പര.

വൈറ്റ് ബോള്‍ സ്ഥിരം നായകന്‍ മിച്ചല്‍ മാര്‍ഷും ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിനുള്ള ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. പാകിസ്ഥാനെതിരെ പുതിയ നായകനായിരിക്കും ടി20 ടീമിനെ നയിക്കുക.

സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നതാന്‍ എല്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സ് അടങ്ങിയ പേസ് ത്രയം ടീമില്‍ തിരിച്ചത്തി. മൂവരും പരിക്കു മാറിയാണ് ഇടംപിടിച്ചത്. വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരും ടീമിലുണ്ട്.

ഓസ്‌ട്രേലിയ ടി20 ടീം- സീന്‍ അബ്ബോട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നതാന്‍ എല്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സ്, കൂപ്പര്‍ കോണോലി, ടിം ഡേവിഡ്, ജാക് ഫ്രേസര്‍ മക്ഗുര്‍ക്, ആരോണ്‍ ഹാര്‍ഡി, ഗ്ലന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ, ജോഷ് ഇംഗ്ലിസ്, മാത്യു ഷോട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates