സഞ്ജുവിനോട് ദുബായിൽ തുടരാൻ ബിസിസിഐ, ട്വന്റി20 ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാവാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST


ദു​ബാ​യ്: രാ​ജ​സ്ഥാ​ൻറെ റോ​യ​ൽ​സ് ക്യാ​പ്റ്റൻ സ​ഞ്ജു സാം​സ​ണി​നോ​ട് യു​എ​ഇ​യി​ൽ തു​ട​രാ​ൻ നിർദേശിച്ച് ബി​സി​സി​ഐ. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാവാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇ​നി​യൊ​രു അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ യു​എ​ഇ​യി​ൽ തു​ട​രാ​നാ​ണ് സഞ്ജുവിന്  ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഐ​പി​എ​ൽ ര​ണ്ടാം പാ​ദ​ത്തി​ൽ മികച്ച ബാറ്റിങ് പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. രാ​ജ​സ്ഥാ​ൻറെ പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യെ​ങ്കി​ലും സ​ഞ്ജു​വി​ൻറെ ബാറ്റിങ് ശ്ര​ദ്ധ​ നേ​ടി​യി​രു​ന്നു. 

യുഎഇയിൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 207 റ​ൺ​സാ​ണ് സ​ഞ്ജു നേ​ടി​യ​ത്.  നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന രാ​ഹു​ൽ ച​ഹാ​ർ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എന്നിവർക്ക് യുഎഇയിൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​​ല്ല. ടീ​മി​ലു​ള്ള താ​ര​ങ്ങ​ളു​ടെ ഫോ​മി​ല്ലാ​യ്മ ക​ണ​ക്കി​ലെ​ടു​ത്ത് സ​ഞ്ജു​വി​നെ ടീ​മി​ലേ​ക്ക് ബി​സി​സി​ഐ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now