മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലിയോ ബാബര്‍ അസമോ എന്ന ചോദ്യത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യ

വിരാട് കോഹ്‌ലി, ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:06 am IST

News Now

ന്യൂഡല്‍ഹി: മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലിയോ ബാബര്‍ അസമോ എന്ന ചോദ്യത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യ. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പമാണ് ലങ്കന്‍ മുന്‍ ഓപ്പണിങ് ബാറ്റര്‍ നില്‍ക്കുന്നത്. 

വിരാട് കോഹ്‌ലിയെ ആണ് എനിക്ക് ഇഷ്ടം. എന്റെ പ്രിയപ്പെട്ട താരവും എന്റെ മകന്റെ പ്രിയപ്പെട്ട താരവും കോഹ്‌ലിയാണ്, ജയസൂര്യ പറഞ്ഞു. സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കുകള്‍. 

കേമന്‍ ബാബര്‍ അസമോ വിരാട് കോഹ് ലിയോ എന്ന ചോദ്യങ്ങള്‍ നിറയുമ്പോള്‍ ഇരുതാരങ്ങളും പുലര്‍ത്തുന്ന പരസ്പര ബഹുമാനം ആരാധകരുടെ കയ്യടി നേടുന്നു. മോശം ഫോമില്‍ നിന്ന കോഹ് ലിക്ക് പിന്തുണയുമായി ബാബര്‍ അസം എത്തിയിരുന്നു. 

പിന്നാലെ ബാബര്‍ അസമിനെ പ്രശംസിച്ച് കോഹ്‌ലിയും എത്തി. ഞങ്ങള്‍ക്കിടയില്‍ നല്ല സംസാരങ്ങള്‍ ഉണ്ടാവാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ ബഹുമാനമുണ്ട്, എല്ലായ്‌പ്പോഴും. എല്ലായ്‌പ്പോഴും കൂടുതല്‍ പഠിക്കാനുള്ള താത്പര്യം ബാബറിനുണ്ട്. 2019 ലോകകപ്പിന് ശേഷം ബാബര്‍ എന്നോട് സംസാരിച്ചിരുന്നു. കൂടുതല്‍ പഠിക്കാനുള്ള മനസുമായി നില്‍ക്കുന്ന ബാബര്‍ എല്ലാ ഫോര്‍മാറ്റിലും ഈ വിധം കളിക്കുന്നതില്‍ ഒരു അത്ഭുതവും ഇല്ല, ബാബറിനെ കുറിച്ച് കോഹ് ലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates