2022ലെ ആദ്യ സെഞ്ചുറി, ബംഗ്ലാദേശിന് എതിരെ നൂറടിച്ച് ഡെവോണ്‍ കോണ്‍വേ

2022ലെ ആദ്യ ടെസ്റ്റ് സെഞ്ചുറി തന്റെ പേരിലാക്കി ന്യൂസിലാന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേ

ഡെവോണ്‍ കോണ്‍വേ/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
Last Updated :20 January 2024, 8:56 am IST

ടൗരാംഗ: 2022ലെ ആദ്യ ടെസ്റ്റ് സെഞ്ചുറി തന്റെ പേരിലാക്കി ന്യൂസിലാന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേ. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിനം കോണ്‍വേ തന്റെ സ്‌കോര്‍ മൂന്നക്കം കടത്തി. 

ടെസ്റ്റിലെ കോണ്‍വേയുടെ രണ്ടാമത്തെ ശതകമാണ് ഇത്. ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കോണ്‍വേയുടെ സെഞ്ചുറി ബലത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 

ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡിലേക്ക് ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ടോം ലാതമിനെ ഷോരിഫുള്‍ ഇസ്ലാം മടക്കി. എന്നാല്‍ വില്‍ യങ്ങിനൊപ്പം നിന്ന് ഡെവോണ്‍ കോണ്‍വേ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി. 

അര്‍ധ ശതകം നേടിയ യങ് പുറത്തായതിന് ശേഷം വന്ന ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. തന്റെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന റോസ് ടെയ്‌ലര്‍ 31 റണ്‍സ് നേടി പുറത്തായി. 227 പന്തില്‍ നിന്ന് 122 റണ്‍സ് നേടി നില്‍ക്കെ കോണ്‍വേയെ മൊമിനുള്‍ ഹഖ് മടക്കി. 

News Now