News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
ജോഹന്നാസ്ബര്ഗ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റില് നിന്നും വിരമിച്ച് എബി ഡി വില്ലിയേഴ്സ്. ട്വിറ്ററില് വീഡിയോ പങ്കുവെച്ചാണ് വിരമിക്കല് പ്രഖ്യാപനം ഡിവില്ലിയേഴ്സ് ആരാധകരെ അറിയിച്ചത്.
നേരത്തെ രാജ്യാന്തര മത്സരങ്ങളില് നിന്ന് വിരമിച്ച ഡി വില്ലിയേഴ്സ് ലോകത്തിന്റെ പല ഭാഗങ്ങളില് ലീഗ് മത്സരങ്ങള് കളിച്ചിരുന്നു. എന്നാല് വരുന്ന ഐപിഎല് സീസണില് ഉള്പ്പെടെ ഇനി ഡിവില്ലിയേഴ്സിന്റെ 360 ഡിഗ്രി ബാറ്റിങ് കാണാനാവില്ല.
ഇതൊരു അതിശയിപ്പിക്കുന്ന യാത്രയായിരുന്നു. എന്നാല് ഇപ്പോള് എല്ലാ ഫോര്മാറ്റില് നിന്നും വിരമിക്കാന് ഞാന് തീരുമാനിക്കുകയാണ്. വീട്ടുമുറ്റത്ത് സഹോദരങ്ങള്ക്കൊപ്പം തുടങ്ങിയത് മുതല് ആസ്വദിച്ചാണ അനിയന്ത്രിതമായ ആവേശത്തോടെ ഞാന് ക്രിക്കറ്റ് കളിച്ചത്. ഇപ്പോള് 37ാമത്തെ വയസില് എന്റെ ഉള്ളിലെ ആ തീയ്ക്ക് അത്ര ശോഭയില്ല, വിരമിക്കല് പ്രഖ്യാപനം അറിയിച്ച് ഡിവില്ലിയേഴ്സ് പറഞ്ഞു.
It has been an incredible journey, but I have decided to retire from all cricket.
â AB de Villiers (@ABdeVilliers17) November 19, 2021
Ever since the back yard matches with my older brothers, I have played the game with pure enjoyment and unbridled enthusiasm. Now, at the age of 37, that flame no longer burns so brightly. pic.twitter.com/W1Z41wFeli
10 സീസണുകള് നീണ്ട റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള ബന്ധമാണ് ഡിവില്ലിയേഴ്സ് അവസാനിപ്പിക്കുന്നത്. വിരമിക്കല് തീരുമാനത്തിലേക്ക് എത്താന് ഒരുപാട് സമയം എടുത്തു. എന്നാല് കുടുംബത്തിനൊപ്പം സമയം ചിലവിടാനാണ് ഞാന് ആഗ്രഹിക്കുന്നത്. ആര്സിബി മാനേജ്മെന്റിനും എന്റെ സുഹൃത്ത് വിരാട് കോഹ് ലിക്കും സഹതാരങ്ങള്ക്കുമെല്ലാം നന്ദി പറയുന്നു എന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
