
'നിന്നെക്കാൾ വലുതായി ഒന്നുമില്ല'; വിൻഡിസ് ക്രിക്കറ്റ് താരം നിക്കോളാസ് പൂരൻ വിവാഹിതനായി
ദീർഘകാല സുഹൃത്ത് അലീസ മിഗ്വെലിനെയാണ് പൂരന്റെ ജീവിത സഖി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം
ട്രിനിഡാഡ്: വിൻഡിസ് സൂപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ വിവാഹിതനായി. ദീർഘകാല സുഹൃത്ത് അലീസ മിഗ്വെലിനെയാണ് പൂരന്റെ ജീവിത സഖി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
വിവാഹ ചിത്രങ്ങൾ പൂരൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ജീവിതത്തിൽ ദൈവം എനിക്ക് പല അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാൾ വലുതല്ല ഒന്നും. മിസ്റ്റർ മിസിസ് പൂരാന് സ്വാഗതമേകാം, താരം ട്വിറ്ററിൽ കുറിച്ചു.
Jesus has blessed me with many things in this life. None greater than having you in my life.
â NickyP (@nicholas_47) June 1, 2021
Welcoming Mr. and Mrs. Pooran pic.twitter.com/dDzSX8zdSA
വിൻഡിസിന് വേണ്ടി 28 ഏകദിനങ്ങളും 27 ടി20യും കളിച്ച താരമാണ് പൂരൻ. ഒരു സെഞ്ചുറി ഉൾപ്പെടെ 49.10 എന്ന ബാറ്റിങ് ശരാശരിയിൽ 982 റമ്‍സ് ആണ് താരത്തിന്റെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്. രണ്ട് അർധ ശതകങ്ങൾ സഹിതം 392 റൺസ് ആണ് ടി20യിലെ സമ്പാദ്യം. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി കഴിഞ്ഞ സീസണിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത പൂരൻ പക്ഷേ ഇത്തവണ നിരാശപ്പെടുത്തി. തുടരെ ഡക്കായി പൂറത്താവുകയായിരുന്നു വിൻഡിസ് ബാറ്റ്സ്മാൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



