ഇംഗ്ലണ്ടിനെതിരെ മികവ് കാണിക്കുക ഈ 3 കളിക്കാര്‍; കോഹ്‌ലിയുടെ പേര് ഒഴിവാക്കി മോണ്ടി പനേസര്‍ 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി മികവ് കാണിക്കാന്‍ പോവുന്ന മൂന്ന് കളിക്കാരുടെ പേരുകള്‍ മുന്‍പില്‍ വെച്ച്‌ ഇംഗ്ലണ്ട് മുന്‍ പേസര്‍ മോണ്ടി പനേസര്‍

വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
Last Updated :20 January 2024, 8:40 am IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി മികവ് കാണിക്കാന്‍ പോവുന്ന മൂന്ന് കളിക്കാരുടെ പേരുകള്‍ മുന്‍പില്‍ വെച്ച്‌ ഇംഗ്ലണ്ട് മുന്‍ പേസര്‍ മോണ്ടി പനേസര്‍. വിരാട് കോഹ്‌ലിയുടെ പേര് പനേസര്‍ ഇവിടെ ഉള്‍പ്പെടുത്തുന്നില്ല. 

പൂജാര, രഹാനെ, ആര്‍ അശ്വിന്‍ എന്നിവരുടെ പ്രകടനമാവും നിര്‍ണായകമാവുക എന്നാണ് പനേസര്‍ പറയുന്നത്. രഹാനെയുടെ ബാറ്റിങ്ങും, നായകത്വത്തിലെ കഴിവും എന്നെ ഒരുപാട് ആകര്‍ഷിച്ചു. രണ്ടാമത് പൂജാരയാണ്. എതിരാളികള്‍ക്ക് മേല്‍ സമ്മര്‍ദം നിലനിര്‍ത്താന്‍ പൂജാരയ്ക്ക് കഴിയും. ഈ പരമ്പരയില്‍ അശ്വിനായിരിക്കും ഇന്ത്യയുടെ പ്രധാന താരം. 

വ്യത്യസ്ത വേരിയേഷനുകള്‍ അശ്വിന്റെ പക്കലുണ്ട്. കൗശലക്കാരനായ ക്രിക്കറ്ററാണ് അശ്വിന്‍. സ്പിന്‍ ബൗളിങ് ആപ്പ് പോലെയാണെന്നാണ് അശ്വിന്‍ പറയുക. ഓരോ ആറ് മാസം കൂടുമ്പോഴും അപ്പ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അശ്വിന്‍ അങ്ങനെ അപ്പ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ഈ വിധമുള്ള അശ്വിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ച വന്ന വഴിയെ താന്‍ ഇഷ്ടപ്പെടുന്നതായും പനേസര്‍ പറഞ്ഞു. 

ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, ആന്‍ഡേഴ്‌സന്‍ എന്നിവരായിരിക്കും ഇംഗ്ലണ്ടിനായി കളി നിര്‍ണയിക്കുക. ഇന്ത്യയിലേത് പോലുള്ള സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് റൂട്ടിന് അറിയാം. അതിശയിപ്പിക്കുന്ന ഫോമിലുമാണ് റൂട്ട്. ഇന്ത്യയില്‍ അലസ്റ്റിയര്‍ കുക്ക് ചെയ്തത് എന്താണോ അതാവും റൂട്ട് ആവര്‍ത്തിക്കാന്‍ പോവുന്നത് എന്നും പനേസര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now