
'ഇത് ധൈര്യമല്ല, വിഡ്ഢിത്തമാണ്'; ഷോട്ട് സെലക്ഷനില്‍ ഋഷഭ് പന്തിനെതിരെ വിമര്‍ശനം ശക്തം
ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പന്തില്‍ ഡക്കായാണ് ഋഷഭ് പന്ത് മടങ്ങിയത്
ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ നില്‍ക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് നേര്‍ക്ക് വിമര്‍ശനം ശക്തം. പന്തിന്റെ ഷോട്ട് സെലക്ഷനെ ചൂണ്ടിയാണ് വിമര്‍ശനം ശക്തമാവുന്നത്.
ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പന്തില്‍ ഡക്കായാണ് ഋഷഭ് പന്ത് മടങ്ങിയത്. ഏകദിനത്തിലാണ് പന്ത് അങ്ങനെ ഒരു ഷോട്ട് കളിച്ചത് എങ്കില്‍ ഇത്രയും വിമര്‍ശനം ഉണ്ടാവില്ല. എന്നാല്‍ ഇവിടെ ഈ സാഹചര്യത്തില്‍ അതുപോലൊരു ഷോട്ട്...ധീരതയും വിഡ്ഡിത്തവും തമ്മിലുള്ളത് നേരിയ വ്യത്യാസമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ധീരതയല്ല, വിഡ്ഡിത്തമാണ്, ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു.
കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം
ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും പന്തിനെതിരെ രംഗത്തെത്തി. കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം എന്നാണ് ഗാവസ്‌കര്‍ പ്രതികരിച്ചത്. ക്രീസില്‍ രണ്ട് പുതിയ ബാറ്റ്‌സ്മാന്മാര്‍ നില്‍ക്കുന്ന സമയം. അപ്പോഴാണ് പന്ത് അതുപോലൊരു ഷോട്ട് കളിക്കുന്നത്. ആ ഷോട്ട് കളിച്ചതിന് ഒരു ഒഴികഴിവും പറയാനാവില്ല, ഗാവസ്‌കര്‍ പറഞ്ഞു.
സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചതാണെന്നുള്‍പ്പെടെയുള്ള വാദങ്ങള്‍ പറയരുത്. ഈ ബൗണ്‍സര്‍ പ്രഹരങ്ങളെല്ലാം ശരീരത്തില്‍ ഏറ്റുവാങ്ങിയ കളിക്കാരുണ്ട്. രഹാനെയും പൂജാരയുമെല്ലാം അവരുടെ ശരീരം കൊണ്ടാണ് ഇത്തരം പന്തുകള്‍ നേരിട്ടത്. പന്തും അതുപോലെ പൊരുതണമായിരുന്നു എന്നും ഗാവസ്‌കര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
