തോമസ് കപ്പ് ബാഡ്മിന്റണ്‍; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ചൈന എതിരാളി

Lakshya Sen in Thomas Cup 2026
Thomas Cup 2026x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :27 ഏപ്രിൽ 2026, 6:40 pm IST

ഹോര്‍സെന്‍സ്: തോമസ് കപ്പ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ ഓസ്‌ട്രേലിയയെ നിലംപരിശാക്കിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. അവസാന എഡിഷനില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ ചൈനയോടു പരാജയപ്പെട്ടാണ് പുറത്തായത്. അതിനുള്ള പ്രതികാരം തീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കു മുന്നില്‍.

ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരായ 5 മത്സരങ്ങളില്‍ അഞ്ചും ജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ കാനഡയെ വീഴ്ത്തിയിരുന്നു. 4-1നായിരുന്നു ജയം. ഇന്ത്യയുടെ ലക്ഷ്യ സെന്‍, മലയാളി താരം എച്എസ് പ്രണോയ്, ആയുഷ് ഷെട്ടി എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി, ഹരിഹരന്‍ അംശകരുണന്‍- എംആര്‍ അര്‍ജുന്‍ സഖ്യം ഡബിള്‍സിലും വിജയം സ്വന്തമാക്കിയാണ് അവസാന എട്ടിലേക്ക് എത്തിയത്.

മത്സര ഫലങ്ങള്‍

ലക്ഷ്യ സെന്‍- എഫ്‌റെം സ്റ്റീഫന്‍ സാമിനെ വീഴ്ത്തി. സ്‌കോര്‍ 21-14, 21-16.

ആയുഷ് ഷെട്ടി- ഷെറി ധാന്‍ഡിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-8, 21-6.

എച്എസ് പ്രണോയ്- റിഷി ഹോണ്ട ഭൂപതിയെ വീഴ്ത്തി. സ്‌കോര്‍: 21-11, 21-17.

സാത്വിക്- ചിരാഗ് സഖ്യം റിസ്‌കി ഹിതായത്- ജാക്ക് യു സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-14, 21-16.

ഹരിഹരന്‍- അര്‍ജുന്‍ സഖ്യം അന്ദിക റമഡിയാന്‍സ്യാഹ്- സാം സഖ്യത്തേയും പരാജയപ്പെടുത്തി. സ്‌കോര്‍: 21-12, 21-10.

News Now

Summary

2022 champions India beat Australia 5-0 in Horsens to book their Thomas Cup 2026 quarter final place

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates