
News Now
പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
റാഞ്ചി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്ക് ബൈക്കുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ധോനിയുടെ ബൈക്കുകളോടുള്ള ഇഷ്ടം പ്രസിദ്ധവുമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ പഴയൊരു ബൈക്ക് യാത്രയുടെ വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ചെന്നൈ നഗരത്തിലൂടെയുള്ള ബൈക്ക് കറക്കമാണ് വീണ്ടും വൈറലായത്.
മലയാളി താരം എസ് ശ്രീശാന്തിനെ പിന്നിലിരുത്തിയാണ് ധോനിയുടെ ബൈക്ക് യാത്ര. സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ താരങ്ങളുടെ ചിത്രങ്ങൾ പലരും മൊബൈലിൽ പകർത്തുന്നതും വീഡിയോയിലുണ്ട്.
Unseen video of our Thala Dhoni with Sreesanth on Bike pic.twitter.com/YaVLrDGvYB
â DIPTI MSDIAN (@Diptiranjan_7) June 14, 2023
ഇക്കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ റെക്കോർഡ് ഐപിഎൽ കിരീടത്തിലേക്ക് നയിക്കാൻ ധോനിക്ക് സാധിച്ചിരുന്നു. അഞ്ച് കിരീടങ്ങളുമായി അവർ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.
ഐപിഎല്ലിൽ നിന്നുള്ള ധോനിയുടെ വിരമിക്കൽ ഇത്തവണയും വലിയ ചർച്ചയായിരുന്നു. അടുത്ത സീസണിൽ കൂടി താൻ ടീമിനൊപ്പമുണ്ടാകുമെന്ന് പരോക്ഷ ഉത്തരവും കിരീടം നേടിയതിന് പിന്നാലെ ധോനി നൽകിയിരുന്നു. ആരാധകരും ആ പ്രതീക്ഷയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


