'തുടരും'... അഡ്ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം
തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍

അഡ്ലെയ്ഡ്: ടെസ്റ്റ് കരിയറിലെ 11ാം ശതകം പൂര്‍ത്തിയാക്കി ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ഓടിക്കയറിയത് എലീറ്റ് പട്ടികയിലേക്ക്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് അടക്കമുള്ള ഇതിഹാസങ്ങളുടെ പട്ടികയിലാണ് ഹെഡും തന്റെ പേരെഴുതി വച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം അഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയാണ് ഹെഡ് പുതിയ നേട്ടത്തിലെത്തിയത്.
ഓസ്ട്രേലിയയിലെ ഒറ്റ വേദിയില്‍ തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് ഹെഡും എത്തിയത്. അഡ്ലെയ്ഡ് ഓവല്‍ പിച്ചില്‍ ഹെഡിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതേ പിച്ചില്‍ സമാന നേട്ടം നേരത്തെ മുന്‍ ഓസ്ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്കും സ്വന്തമാക്കിയിട്ടുണ്ട്.
ഡോണ്‍ ബ്രാഡ്മാന്, ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയത്. പിന്നാലെയാണ് ഹെഡും അഞ്ചാമനായി തന്റെ പേരെഴുതി ചേര്‍ത്തത്. മത്സരത്തില്‍ 142 റണ്‍സുമായി ഹെഡ് പുറത്താകാതെ നില്‍ക്കുകയാണ്.
തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ ഒരേ വേദിയില്‍ നേടിയ താരങ്ങള്‍
ഡോണ്‍ ബ്രാഡ്മാന് (ഓസ്ട്രേലിയ), മെല്‍ബണ്‍, (1928-1932)
വാലി ഹാമണ്ട് (ഇംഗ്ലണ്ട്), സിഡ്നി (1928- 1936)
മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്ട്രേലിയ), അഡ്ലെയ്ഡ് (2012- 2014)
സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), മെല്‍ബണ്‍ (2014- 2017)
ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ), അഡ്ലെയ്ഡ് (2022- 2025)
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Travis Head etched his name alongside cricketing royalty on Friday, joining an elite club that includes Don Bradman.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




