SBI: സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 207 ഒഴിവുകൾ

കേരളത്തിലും ഒഴിവുകളുണ്ട്. സോണൽ ഹെഡ്, റീജിയണൽ ഹെഡ് , റിലേഷൻഷിപ്പ് മാനേജർ–ടീം ലീഡ് തുടങ്ങിയ തസ്തികകളിലാണ് അവസരം.

SBI Recruitment 2026
SBI Recruitment 2026 for 207 Specialist Cadre Officer Posts Apply Online.GEMINI AI
Edited by :Joice Daniel
Last Updated :27 സെപ്റ്റംബർ 2026, 4:31 pm IST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികയിൽ 207 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വെൽത്ത് മാനേജ്‍മെന്റ് വിഭാഗത്തിലെ തസ്തികകളിൽ ആണ് ഒഴിവുകൾ. കേരളത്തിലും ഒഴിവുകളുണ്ട്. സോണൽ ഹെഡ്, റീജിയണൽ ഹെഡ് , റിലേഷൻഷിപ്പ് മാനേജർ–ടീം ലീഡ് തുടങ്ങിയ തസ്തികകളിലാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 05.

ഒഴിവുകൾ

  • സോണൽ ഹെഡ് (റീട്ടെയിൽ) – 1

  • റീജിയണൽ ഹെഡ് – 5

  • റിലേഷൻഷിപ്പ് മാനേജർ–ടീം ലീഡ് – 24

  • ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് – 9

  • ഇൻവെസ്റ്റ്മെന്റ് ഓഫീസർ – 4

  • വിപി വെൽത്ത് – 91

  • എവിപി വെൽത്ത് – 73

യോഗ്യത

തസ്തിക അനുസരിച്ച് യോഗ്യതയും പ്രവൃത്തിപരിചയവും വ്യത്യാസപ്പെടും. ഭൂരിഭാഗം തസ്തികകൾക്കും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. MBA, CFP, CFA, NISM തുടങ്ങിയ അധിക യോഗ്യതകൾ ചില തസ്തികകൾക്ക് അഭികാമ്യമാണ്.

പ്രവൃത്തിപരിചയം

തസ്തിക അനുസരിച്ച് 3 മുതൽ 15 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. സോണൽ ഹെഡ് തസ്തികയ്ക്ക് 15 വർഷം വരെയും റീജിയണൽ ഹെഡ് തസ്തികയ്ക്ക് 12 വർഷവും റിലേഷന്ഷിപ്പ് മാനേജർ തസ്തികയ്ക്ക് 8 വർഷവും ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികയ്ക്ക് 6 വർഷവും പരിചയം ആവശ്യമാണ്.

തിരഞ്ഞെടുപ്പ്

ആദ്യം അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും. തുടർന്ന് അഭിമുഖത്തിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഇന്റർവ്യൂവിന് 100 മാർക്കാണ്. ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് പട്ടിക തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

SBI Recruitment 2026 for 207 Specialist Cadre Officer Posts Apply Online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics