ലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര: സഞ്ജു ടീമില്‍; ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍; ഋഷഭ് പന്തിനെ ഒഴിവാക്കി

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:10 am IST
Edited by :migrator

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി-20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ട്വന്റി-20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. രണ്ട് ടീമില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഒഴിവാക്കി.

ട്വന്റി-20 ടീമിനെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. സൂര്യകുമാര്‍ യാദവ് ആണ് വൈസ് ക്യാപ്റ്റന്‍. ജനുവരി മൂന്നിനാണ് ലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. കെ എല്‍ രാഹുലിനെയും ഒഴിവാക്കിയിട്ടുണ്ട്. യുവതാരം ഇഷാന്‍ കിഷന്‍ രണ്ടു ടീമിലുണ്ട്. 

ജനുവരി 10 ന് തുടങ്ങുന്ന ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കും. വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തും. ഹാര്‍ദിക് പാണ്ഡ്യയാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിഖര്‍ ധവാനെ ഒഴിവാക്കി. അതേസമയം കെ എല്‍ രാഹുലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ടി20 പരമ്പരയ്ക്കുള്ള ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ​ഗെയ്ക് വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.


ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now