
കണക്കുതീര്‍ക്കാന്‍ ഇന്ത്യ; എതിരാളി ഓസീസ്; ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി
നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്

കേപ്ടൗണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി. ലോകക്രിക്കറ്റിലെ അഞ്ചു പ്രമുഖ ടീമുകളില്‍ നാലും സൈമിഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും.
വ്യാഴാഴ്ചയാണ് ആദ്യ സെമിഫൈനല്‍. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ആദ്യ സെമിയില്‍ ഒരുങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്.
രണ്ടാം സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. വെള്ളിയാഴ്ചയാണ് രണ്ടാം സെമി. ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ത്രില്ലിങ്ങ് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലില്‍ ഇടംപിടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്



