കത്തിക്കയറി വൈഭവ് സൂര്യവംശി, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച് 14കാരന്‍

ഇംഗ്ലണ്ടിനെതിരെ 32 പന്തില്‍ 50, 55 പന്തില്‍ 100 റണ്‍സ്

Vaibhav Sooryavanshi batting
Vaibhav Sooryavanshix
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :6 ഫെബ്രുവരി 2026, 2:51 pm IST

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിങുമായി സെഞ്ച്വറി തീര്‍ത്ത് 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശി. 55 പന്തുകള്‍ നേരിട്ട് 8 വീതം ഫോറും സിക്‌സും സഹിതം താരം 100 റണ്‍സിലെത്തി. വെറും 32 പന്തില്‍ വൈഭവ് അര്‍ധ സെഞ്ച്വറിയിലെത്തി. 23 പന്തില്‍ താരം അടുത്ത 50 അടിച്ചു.

നിലവില്‍ താരം 62 പന്തില്‍ 10 സിക്‌സും 9 ഫോറും സഹിതം 121 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 2 റണ്‍സുമായി വേദാന്ത് ത്രിവേദിയാണ് കൂട്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. 21 ഓവറാണ് മത്സരം നിലവില്‍ പിന്നിട്ടിരിക്കുന്നത്.

ഫൈനലില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു.

അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി.

News Now

Summary

U19 World Cup: Vaibhav Sooryavanshi makes a statement in the final with a record-breaking century to his name

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates