
'അനുവാദം ഇല്ലാതെ വിഡിയോ എടുക്കുന്നോ'; അർഷ്ദീപിനോട് ചൂടായി തിലക് വർമ (വിഡിയോ)
ഡ്രസിങ് റൂമിൽ വച്ചാണ് അർഷ്ദീപ് തിലകിനെ വിഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത്

മുംബൈ: ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തി അർഷ്ദീപ് സിങ് എടുക്കാറുള്ള റീൽസുകൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡാവാറുണ്ട്. അത്തരമൊരു വീഡിയോ ചിത്രീകരിക്കാൻ താരം ഡ്രസിങ് റൂമിൽ നിന്നു കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. എന്നാൽ ഈ തമാശ രസിക്കാതെ അർഷ്ദീപിനോടു രൂക്ഷമായി പ്രതികരിച്ച് സഹ താരം തിലക് വർമ.
ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു വിജയിച്ചതിനു പിന്നാലെയാണ് ഡ്രസിങ് റൂമിലുള്ള സംഭവം. ഇതിന്റെ വിഡിയോയും അർഷ്ദീപ് പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ സൂപ്പർ താരം വിരാട് കോഹ്‍ലി അടക്കമുള്ള താരങ്ങളെ നിർബന്ധിച്ച് അർഷ്ദീപ് ചെയ്ത റീൽ വൈറലായിരുന്നു. അർഷ്ദീപ് ഇത്തരത്തിൽ ഇന്ത്യൻ ടീമിലെ സഹ താരങ്ങളെ ഉൾപ്പെടുത്തി ചെയ്യുന്ന വിഡിയോകളും റീൽസുകളും ലക്ഷക്കണക്കിന് ആരാധകർ കാണാറുണ്ട്.
തിലക് ഭക്ഷണം കഴിക്കുന്നത് കാമറയിൽ പകർത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്. അനുവാദമില്ലാതെ വിഡിയോ റെക്കോർഡ് ചെയ്യരുതെന്നു തിലക് അർഷ്ദീപിനോടു ഗൗരവത്തിൽ പറയുന്നുണ്ട്.
WHAT TO READ NEXT

എത്ര സിക്സും ഫോറും തൂക്കും! ട്രെന്‍ഡിങ് ലിസ്റ്റിലെ 'ടി20'
അർഷ്ദീപ് ദൃശ്യങ്ങൾ പകർത്തുന്നത് തൊട്ടടുത്തിരുന്ന ഇഷാൻ കിഷനാണ് തിലകിനെ കാണിക്കുന്നത്. വിഡിയോയിൽ ആദ്യം ഫോക്കസ് ചെയ്യുന്നത് ഇഷാനെയാണ്. താരം മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതാണ് ചിത്രീകരിച്ചത്. താരം ചിരിച്ചു കൊണ്ടാണ് അർഷ്ദീപിന്റെ ശ്രമത്തെ സ്വാഗതം ചെയ്തത്. പിന്നാലെയാണ് അർഷ്ദീപ് തിലകിനെ പകർത്താൻ ശ്രമിച്ചത്. ഇതോടേയാണ് താരത്തിന്റെ വിധം മാറിയത്.
പരിക്കു മാറി തിലക് വർമ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കാനിറങ്ങുന്നത്. പരിക്ക് മാറിയ ശേഷം ഇറങ്ങിയ രണ്ട് സന്നാഹ മത്സരങ്ങളിലും ഫോമിൽ ബാറ്റ് വീശാൻ തിലകിനു സാധിച്ചിരുന്നു. താരം മികവിൽ നിൽക്കുന്നത് ഇന്ത്യൻ ടീമിനു പ്ലസ് പോയിന്റാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
India batter Tilak Varma got angry at Arshdeep Singh at the end of the team's warm-up game against South Africa
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



