
ലിവര്പൂള് കുതിക്കുന്നു, അറ്റ്ലാന്റയെ റയല് വീഴ്ത്തി, അഞ്ചടിച്ച് ബയേണ്
യുവേഫ ചാംപ്യന്സ് ലീഗില് അപരാജിത മുന്നേറ്റവുമായി ലിവര്പൂള്. നിലവിലെ ചാംപ്യന്മാരായ റയല് മാഡ്രിഡ്, മുന് ചാംപ്യന്മാരായ ബയേണ് മ്യൂണിക്ക് ടീമുകള്ക്കും ജയം.

News Now
റയല്, ഇറ്റാലിയന് സീരി എയില് മിന്നും കുതിപ്പ് നടത്തി ഒന്നാം സ്ഥാനത്തു നില്ക്കുന്ന ഗാസ്പെരിനിയുടെ അറ്റ്ലാന്റയെ എവേ പോരാട്ടത്തില് പരാജയപ്പെടുത്തി. ഇന്റര് മിലാനെ ബയര് ലെവര്കൂസന് വീഴ്ത്തിയപ്പോള് ആര്ബി ലെയ്പ്സിഗിനെ ഉനായ് എംറിയുടെ ആസ്റ്റന് വില്ല പരാജയപ്പെടുത്തി. ലിവര്പൂള് ജിറോണയേയും ബയേണ് ഷാക്തര് ഡൊനറ്റ്സ്കിനേയുമാണ് തകര്ത്തത്. പിഎസ്ജി സാല്സ്ബര്ഗിനെ പരാജയപ്പെടുത്തി ജയ വഴിയിലെത്തി.
1സലയുടെ പെനാല്റ്റി

മുഹമ്മദ് സല
എക്സ്
മുഹമ്മദ് സല 63ാം മിനിറ്റില് നേടിയ പെനാല്റ്റി ഗോളിന്റെ പിന്ബലത്തിലാണ് ലിവര്പൂള് തുടരെ ആറാം പോരാട്ടവും വിജയിച്ചത്. സ്പാനിഷ് കരുത്തരായ ജിറോണയെയാണ് ലിവര്പൂള് ജിറോണയുടെ തട്ടകത്തില് വീഴ്ത്തിയത്. ആക്രമണത്തില് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. എന്നാല് ആദ്യ പകുതിയില് ഗോള് വന്നില്ല. രണ്ടാം പകുതി മുന്നേറവേയാണ് സലയുടെ പെനാല്റ്റി ലിവര്പൂളിനു വിജയമൊരുക്കിയത്.
2എംബാപ്പെ, വിനിഷ്യസ്, ബെല്ലിങ്ഹാം

വിനിഷ്യസ് ജൂനിയർ
എക്സ്
രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് റയല് എവേ പോരാട്ടം ജയിച്ചു കയറിയത്. കളിയുടെ 10ാം മിനിറ്റില് എംബാപ്പെ നേടിയ ഗോളില് അറ്റാലന്റയ്ക്കെതിരെ റയല് ലീഡെടുത്തു. പിന്നാലെ താരം പരിക്കേറ്റ് പുറത്തായി. ആദ്യ പകുതി തീരാന് നിമിഷങ്ങള് മാത്രമുള്ളപ്പോള് ലഭിച്ച പെനാല്റ്റി വലയിലാക്കി അറ്റ്ലാന്റ മത്സരത്തില് ഒപ്പമെത്തി. എന്നാല് രണ്ടാം പകുതിയില് മൂന്ന് മിനിടെ നേടിയ 2 ഗോളുകള് റയലിന്റെ ജയമുറപ്പിച്ചു. 56ല് വിനിഷ്യസും 59ല് ബെല്ലിങ്ഹാം ടീമിനായി വല ചലിപ്പിച്ചു. 65ാം മിനിറ്റില് ഒരു ഗോള് കൂടി മടക്കി അറ്റ്ലാന്റ ലീഡ് കുറച്ചെങ്കിലും ജയം അകന്നു നിന്നു.
35ാം മിനിറ്റില് ഗോള് വഴങ്ങി, 5 എണ്ണം മടക്കി

ഗോൾ നേട്ടമാഘോഷിക്കുന്ന ബയേൺ താരങ്ങൾ
എക്സ്
ഷാക്തര് ഡൊനറ്റ്സ്കിനെ എവേ പോരാട്ടത്തില് തകര്ത്ത് ബയേണ്. ഒന്നിനെതിരെ 5 ഗോളുകള്ക്കാണ് ബയേണിന്റെ ജയം. അഞ്ചാം മിനിറ്റില് ബയേണിനെ ഞെട്ടിച്ച് ഷാക്തറാണ് ലീഡെടുത്തത്. എന്നാല് 11ാം മിനിറ്റില് കൊണാര്ഡ് ലയ്മര് ടീമിനു സമനില സമ്മാനിച്ചു. പിന്നീട് ബാവേറിയന്സിന്റെ സര്വാധിപത്യമാണ് കണ്ടത്. ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുന്പ് തോമസ് മുള്ളര് രണ്ടാം ഗോള് നേടി. രണ്ടാം പകുതിയിലാണ് ശേഷിച്ച മൂന്ന് ഗോളുകള് വന്നത്. മൈക്കല് ഒലീസെ ഇരട്ട ഗോളുകള് നേടി. 70ാം മിനിറ്റില് ലഭിച്ച പെനാല്റ്റി താരം വലയിലാക്കി ടീമിന് മൂന്നാം ഗോള് സമ്മാനിച്ചു. പിന്നാലെ 87ല് ജമാല് മുസിയാലയുടെ വക. ഒടുവില് ഇഞ്ച്വറി സമയത്ത് ഒലിസെ രണ്ടാം ഗോളിലൂടെ മത്സരം 1-5ല് അവസാനിപ്പിച്ചു.
490ാം മിനിറ്റിലെ ഗോള്

90ാം മിനിറ്റിൽ ലെവർകൂസൻ വിജയ ഗോൾ നേടുന്നു
എക്സ്
ഗോളില്ലാ സമനിലയില് അവസാനിക്കുമെന്ന തോന്നിച്ച പോരാട്ടത്തില് ബയര് ലെവര്കൂസന് സ്വന്തം തട്ടകത്തില് ഇന്റര് മിലാനെ വീഴ്ത്തി. അവസാന നിമിഷം വരെ മത്സരത്തില് ഗോള് വന്നില്ല. ഒടുവില് 90ാ മിനിറ്റില് ലെവര്കൂസന് താരം നോര്ദി മുകിയേലയാണ് ടീമിനു ജയമൊരുക്കിയ ഗോളിനു അവകാശിയായത്. കടുത്ത ആക്രമണം ലെവര്കൂസന് നടത്തിയപ്പോള് ഇന്റര് ലക്ഷ്യത്തിലേക്ക് ഒരു ശ്രമവും നടത്താതെ നിശബ്ദരായി.
5എംറിയുടെ വില്ല

ആസ്റ്റൻ വില്ല താരങ്ങളുടെ ജയാഹ്ലാദം
എക്സ്
സ്വന്തം തട്ടകത്തില് ആദ്യ രണ്ട് ഗോളിനു അതേ നാണയത്തില് മറുപടി പറഞ്ഞിട്ടും ആര്ബി ലെയ്പ്സിഗിനു ജയമില്ല. 2-3ന് അവര് ആസ്റ്റന് വില്ലയ്ക്ക് മുന്നില് വീണു. 85ാം മിനിറ്റില് റോസ് ബാര്ക്ലി നേടിയ ഗോളാണ് കളിയുടെ ഗതി നിര്ണയിച്ചത്.
6ഒടുവില് പിഎസ്ജി

ഗോൺസാലോ റാമോസ്
എക്സ്
ചാംപ്യന്സ് ലീഗില് തുടരെയുള്ള നിരാശയ്ക്ക് വിരാമമിട്ട് ഫ്രഞ്ച് കരുത്തരായ പിഎസ്ജി. ആദ്യ മത്സരം ജയിച്ചതിനു ശേഷം തോല്വി, സമനില, തുടരെ രണ്ട് തോല്വി എന്ന സ്ഥിതിയിലായിരുന്നു പിഎസ്ജി. ആറാം പോരില് അവര് സാല്സ്ബര്ഗിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത 3 ഗോളിനാണ് ടീം ജയിച്ചു കയറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






