ഇനി എവേ ​ഗോൾ ഇല്ല! നിർണായക പ്രഖ്യാപനവുമായി യുവേഫ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:45 am IST

News Now

ന്യോൺ: ക്ലബ് ഫുട്ബോളിൽ നിർണായക മാറ്റവുമായി യുവേഫ. യുവേഫയുടെ ക്ലബ് പോരാട്ടങ്ങളിൽ ഇനി എവേ ​ഗോൾ നിയമം ഉണ്ടാകില്ല. വർഷങ്ങളായി നിലവിലുണ്ടായിരുന്ന ഈ രീതി അടുത്ത സീസൺ മുതൽ ഒഴിവാക്കിയതായി യുവേഫ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഈ മാറ്റവുമായിട്ടായിരിക്കും യുവേഫ മത്സരങ്ങൾ നടത്തുക. 

1965ലാണ് എവേ ഗോൾ നിയമം നിലവിൽ വന്നത്. എവേ ഗോൾ എന്തിനാണോ കൊണ്ടുവന്നത് അതിന് നേർ വിപരീതമായ രീതിയിലാണ് അത് ഉപയോഗിക്കപ്പെടുന്നതെന്നും അതുകൊണ്ടാണ് ഇത് ഒഴിവാക്കുന്നതെന്നും യുവേഫ തലവൻ അലക്‌സാണ്ടർ സെഫെറിൻ പറഞ്ഞു. ഹോം ലെഗ് മത്സരങ്ങളിൽ ഗോൾ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിക്കാൻ മടി കാണിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ വേണ്ടിയാണ് എവേ ഗോൾ നിയമം എടുത്തുകളയുന്നതെന്നും സെഫറിൻ പറഞ്ഞു.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ രണ്ട് പാദങ്ങളിലെയും സ്കോർ സമനിലയിൽ അവസാനിച്ചാൽ ഇനി മുതൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളും. എക്സ്ട്രാ ടൈമിലും സമനില തുടർന്നാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലായിരിക്കും നിർണയിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates