രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്.

Unbeaten India, USA set to take over New York with an eye on Super Eight spot
ഇന്ത്യന്‍ ടീം പരിശീലനത്തിനിടെSource by : എക്‌സ്/ബിസിസിഐ
Last Updated :12 June 2024, 12:59 pm IST

News Now

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ ആതിഥേയരായ യുഎസ്എയെ നേരിടും. മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് എയില്‍ നിന്ന് ആദ്യമായി സൂപ്പര്‍ എട്ട് ഉറപ്പിക്കും. ന്യൂയോര്‍ക്കിലെ നാസ കൗണ്ടി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ രണ്ടുമത്സരങ്ങളും ഇവിടെയായിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ടീം സ്‌കോര്‍ 137ന് അപ്പുറം പോയിട്ടില്ല. ഭൂരിഭാഗം വിക്കറ്റ് വീഴ്ത്തിയതും പേസര്‍മാരാണ്. ഇ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.

അഹമ്മദാബാദില്‍ ജനിച്ച ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ ആറുപേര്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇറങ്ങിയേക്കും. മികച്ച ഫോമിലാണ് ഇന്ത്യന്‍ ബൗളിങ് നിര. എന്നാല്‍ ബാറ്റര്‍മാരുടെ പ്രകടനം നിരാശജനകമാണ്. രോഹിത് - കോഹ് ലി ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. രണ്ടുമത്സരങ്ങളില്‍ നിന്നായി അഞ്ച് റണ്‍സ് മാത്രമാണ് കോഹ് ലി നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ നിന്നും ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ശിവം ദുബെയ്ക്ക് പകരം യശ്വസിയോ, സഞ്ജുവോ ഇറങ്ങും. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപും ഇറങ്ങിയേക്കും. പാകിസ്ഥാനെ തകര്‍ത്ത് അട്ടിമറി വിജയം നേടിയ ടീമാണ് അമേരിക്ക. അതുകൊണ്ട് തന്നെ അവരെ എഴുതിതളളല്‍ എളുപ്പമല്ല. ആദ്യമത്സരത്തില്‍ കാനഡ നേടിയ 195 റണ്‍സ് മറികടന്നായിരുന്നു യുഎസിന്റെ വിജയമെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചറി നേടിയ മോനക് പട്ടേലും ആരണ്‍ ജോണ്‍സുമാണ് യുഎസ് ബാറ്റിങ്ങിന്റെ നെടുംതൂണ്‍. സൂപ്പര്‍ ഓവറില്‍ വിജയം സമ്മാനിച്ച പേസര്‍ സൗരഭ് നേത്രാവല്‍ക്കറും സ്പിന്നര്‍മാരായ നൊഷ്തുക് കെന്‍ജിഗെ, ഹര്‍മീത് സിങ് എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates