അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടം

Vihaan Malhotra clebrate century
Vihaan MalhotraSource by : x
Last Updated :27 January 2026, 5:39 pm IST

News Now

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ സിംബാബ്‌വെയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് അടിച്ചെടുത്തു.

വിഹാന്‍ മല്‍ഹോത്രയുടെ സെഞ്ച്വറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഖിലന്‍ പട്ടേലിന്റെ കാമിയോ ഇന്നിങ്‌സാണ് സ്‌കോര്‍ 350 കടത്തിയത്.

ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മലയാളി താരം ആരോണ്‍ ജോര്‍ജ്- വൈഭവ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആരോണിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 16 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സെടുത്തു.

വൈഭവ് 4 വീതം സിക്‌സും ഫോറും തൂക്കി 30 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 2 സിക്‌സും ഒരു ഫോറും സഹിതം 19 പന്തില്‍ 21 റണ്‍സെടുത്തു പുറത്തായി.

പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വിഹാന്‍ മല്‍ഹോത്ര- അഭിഗ്യാന്‍ കുണ്ടു സഖ്യം ക്രീസില്‍ നിയലുറപ്പിച്ച് പൊരുതി. വിഹാന്‍ 7 ഫോറുകള്‍ സഹിതം 107 പന്തില്‍ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുണ്ടു 5 ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സുമായി മടങ്ങി. ഖിലാന്‍ പട്ടേല്‍ 12 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 30 റണ്‍സെടുത്തു പുറത്തായി.

Summary

Under 19 World Cup, Vihaan Malhotra century: Zimbabwe U19s won the toss and elected to field first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates