ആദ്യ റിറ്റെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുക ധോനിക്ക് വേണ്ടി; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതികരണം

ധോനി അടുത്ത സീസണ്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST
Edited by :migrator

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തിന് മുന്‍പായി ഏതെല്ലാം കളിക്കാരെ ടീമുകള്‍ നിലനിര്‍ത്തും എന്ന കണക്കു കൂട്ടലിലാണ് ആരാധകര്‍. ധോനി അടുത്ത സീസണ്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ റിറ്റെന്‍ഷന്‍ കാര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉപയോഗിക്കുന്നു എങ്കില്‍ അത് ആദ്യം ധോനിക്ക് വേണ്ടിയായിരിക്കും എന്നാണ് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പറയുന്നത്. 

എത്ര കളിക്കാരെ റിറ്റെയ്ന്‍ ചെയ്യാനാവും എന്ന കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാല്‍ അതെല്ലാം രണ്ടാമത് നില്‍ക്കുന്ന കാര്യങ്ങളാണ്. കാരണം ആദ്യത്തെ കാര്‍ഡ് ഉപയോഗിക്കുന്നത് തന്നെ ധോനിക്ക് വേണ്ടിയാവും. ഈ കപ്പലിന് ക്യാപ്റ്റന്‍ വേണം, ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍, ധോനിയുടെ പ്രതികരണം

എന്നാല്‍ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി എത്തുമ്പോഴുള്ള സാഹചര്യം വിലയിരുത്തിയാവും തീരുമാനം എടുക്കുക എന്ന് ധോനി പറഞ്ഞിരുന്നു. രണ്ട് ടീമുകള്‍ കൂടി പുതിയതായി വരുന്നു. ഈ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എന്താണ് ഗുണം ചെയ്യുക എന്ന് ആലോചിക്കേണ്ടതുണ്ട്. 

ടോപ് മൂന്നിലോ നാലിലോ ഞാന്‍ ഉണ്ടാവുക എന്നതല്ല. ശക്തമായ ഒരു ഗ്രൂപ്പിന് സൃഷ്ടിക്കുക എന്നതാണ്. ഫ്രാഞ്ചൈസി പ്രയാസപ്പെടുന്നില്ലെന്ന് അതിലൂടെ ഉറപ്പിക്കാം എന്നും ധോനി ചൂണ്ടിക്കാണിച്ചു. നിലവില്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയാണ് ധോനി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now