അന്ന് തുടങ്ങിയ വാക്പോര് വളരെ മോശം രീതിയിലേക്ക് മാറുകയായിരുന്നുവെന്നും ഉത്തപ്പ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

2007ലെ ഓസിസ്-ഇന്ത്യ സീരീസിലെ സംഭവത്തിന് ശേഷം മാത്യു ഹെയ്ഡൻ മുന്ന് വർഷത്തോളം  തന്നോട് സംസാരിച്ചില്ലെന്ന് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. അന്ന് തുടങ്ങിയ വാക്പോര് വളരെ മോശം രീതിയിലേക്ക് മാറുകയായിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു.

ഒരു താരമെന്ന നിലയിലും വ്യക്തിപരമായും തന്നെ പ്രചോദിപ്പിച്ചിട്ടുള്ള താരമായിരുന്നു ഹെയ്ഡൻ എന്നും അതിനാല്‍തന്നെ അദ്ദേഹവുമായി ഒരു വാക്പോര് നടത്തുക വലിയ പ്രയാസമായിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു. "എന്നെ വേദനിപ്പിച്ചു. കാരണം ആ നിമിഷം ജയം മാത്രമായിരുന്നു ലക്ഷ്യം. എനിക്ക് ജയിക്കുകയും അവരെ സംഘര്‍ഷത്തിലാക്കുകയും വേണമായിരുന്നു. ഞാന്‍ അത് ചെയ്തു".

മത്സരം ഞങ്ങള്‍ വിജയിച്ചു. പക്ഷെ ഞാന്‍ വളരെ അധികം ഉറ്റുനോക്കുന്ന ഒരു വ്യക്തി എന്നോട് ഏതാനും വര്‍ഷങ്ങള്‍ സംസാരിക്കാത്ത സാഹചര്യമുണ്ടാക്കി, താരം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates