വൈഭവും തൂക്കും 'ഹെലികോപ്റ്റര്‍ ഷോട്ട്', 15കാരന്റെ 'ധോനി മോഡ്'! (വിഡിയോ)

രാജസ്ഥാന്‍ റോയല്‍സ് പങ്കിട്ട വിഡിയോ വൈറല്‍

Vaibhav Sooryavanshi training
Vaibhav Sooryavanshi
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 ഏപ്രിൽ 2026, 2:35 pm IST

ജയ്പുര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി നിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുമ്പോള്‍ അവരുടെ പ്രതീക്ഷ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയില്‍ തന്നെയാണ്. ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അവരുടെ എതിരാളി. തകര്‍പ്പന്‍ ഫോമിലാണ് 15കാരന്‍ ബാറ്റ് വീശുന്നത്.

താരത്തിന്റെ പരിശീലന സമയത്തെ വിഡിയോ ഇപ്പോള്‍ വൈറലാണ്. രാജസ്ഥാന്‍ റോയല്‍സ് ടീം തന്നെയാണ് വിഡിയോ പങ്കിട്ടത്.

ഇതിഹാസ താരം എംഎസ് ധോനി പ്രസിദ്ധമാക്കിയ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്ന വൈഭവാണ് വിഡിയോയില്‍ ഉള്ളത്. ബിഹാറില്‍ നിന്നുള്ള താരമാണ് വവൈഭവ്. ഇക്കാര്യം വ്യക്തമാക്കുന്ന കുറിപ്പോടെയാണ് രാജസ്ഥാന്‍ താരത്തിന്റെ ഹെലികോപ്റ്റര്‍ ഷോട്ട് വിഡിയോ പങ്കിട്ടിരിക്കുന്നത്.

'ഒരു ബിഹാറി ഹെലികോപ്റ്റര്‍ ഷോട്ട് അടിക്കുമെന്നു വിശ്വസിക്കു'- എന്ന കുറിപ്പോടെയാണ് ടീം വിഡിയോ പങ്കിട്ടിരിക്കുന്നത്.

മികച്ച ഫോമിലാണ് രാജസ്ഥാന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര. യുവതാരം വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും മികച്ച തുടക്കമാണ് ടീമിന് നല്‍കുന്നത്. മധ്യ നിരയില്‍ ധ്രുവ് ജുറേല്‍ തിളങ്ങുന്നതും ടീമിന് കരുത്താണ്.

ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ രാജസ്ഥാന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയും. ആര്‍ച്ചര്‍ നയിക്കുന്ന ബൗളിങ് യൂണിറ്റും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. ഇതും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

News Now

Summary

MS Dhoni mode: A video shared by Rajasthan Royals showed teenage sensation Vaibhav Sooryavanshi pulling off a stunning helicopter shot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates