
'സത്യം പറ, ഒരു ദിവസം എത്ര പാൽ കുടിക്കും!' ശാസ്ത്രിയുടെ ചോദ്യം കേട്ട് ചിരിയടക്കാൻ കഴിയാതെ വൈഭവ് (വിഡിയോ)
അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാന്റെ വണ്ടർ കിഡ്

അഹമ്മദാബാദ്: ഐപിഎല്ലിലെ ഈ സീസണിലെ താരം സംശയമൊന്നുമില്ല രാജസ്ഥാൻ റോയൽസ് വണ്ടർ കിഡ് വൈഭവ് സൂര്യവംശി തന്നെ. 15-കാരനായ താരം എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍, ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ എന്നീ അവാര്‍ഡുകൾ വാരിക്കൂട്ടി. അവാർഡ് വാങ്ങിയ ശേഷം മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും വൈഭവും തമ്മിലുള്ള രസകരമായ സംഭാഷണം ഇപ്പോൾ വൈറലാണ്.
ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യുന്ന വൈഭവ് ഒരു ദിവസം എത്ര പാൽ കുടിക്കുന്നുണ്ട് എന്നായിരുന്നു ശാസ്ത്രിക്ക് അറിയേണ്ടിയിരുന്നത്. തമാശ രൂപത്തിലുള്ള ശാസ്ത്രിയുടെ ചോദ്യമാണ് ആരാധകരിൽ ചിരിപടർത്തിയത്.
'താൻ ഒരു ദിവസം എത്ര പാൽ കുടിക്കാറുണ്ട്'- ശാസ്ത്രിയുടെ ചോദ്യം കേട്ട് വൈഭവിനു ചിരി അടക്കാനായില്ല.
'ഞാൻ ഇപ്പോൾ പാൽ കുടിക്കാറില്ല'- ചിരിച്ചു കൊണ്ട് താരം മറുപടി പറഞ്ഞു.
ടൂർണമെന്റിലുടനീളം കത്തും ഫോമിലാണ് 15കാരൻ ബാറ്റ് വീശിയത്. അമ്പരപ്പിക്കുന്ന ബാറ്റിങ് കണ്ട് ക്രിക്കറ്റ് ലോകം തരിച്ചു നിന്ന ദിവസങ്ങളാണ് കടന്നു പോയത്.
'സമ്മർദ്ദമുള്ള മത്സരങ്ങളിൽ എങ്ങനെ കളിക്കണമെന്നു ഞാൻ ഈ സീസണിൽ പഠിച്ചു. എല്ലാ മത്സരങ്ങളും ഒരേ ശൈലിയിൽ കളിക്കാൻ കഴിയില്ല. സാഹചര്യം അറിഞ്ഞ് ടീമിന്റെ ആവശ്യം മുൻനിർത്തി കളിക്കേണ്ടതുണ്ട്. പ്ലേ ഓഫ് മത്സരങ്ങളിൽ നിന്നു ഒരുപാട് പഠിക്കാൻ സാധിച്ചു. ഞാൻ എന്റെ സ്വാഭാവിക കളിയാണ് പുറത്തെടുക്കാൻ നോക്കുന്നത്. എനിക്ക് ഈ പന്ത് അടിക്കാൻ കഴിയുമെന്നു തോന്നിയാൽ ഞാൻ പൂർണമായും അതിനു ശ്രമിക്കും'- വൈഭവ് പുരസ്കാരം സ്വന്തമാക്കി പ്രതികരിച്ചു.
WHAT TO READ NEXT

ഇന്ത്യൻ ആരാധകരേ... ഫിഫ ലോകകപ്പ് 'സീ'യിൽ കാണാം!
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത് സൂര്യവംശിയാണ്. 776 റണ്‍സ് ആണ് സൂര്യവംശി അടിച്ചുകൂട്ടിയത്. 237.30 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റ് ആണ് മറ്റൊരു പ്രത്യേകത. ഒരു ഐപിഎല്‍ സീസണില്‍ 59 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡ് സൂര്യവംശി മറികടക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. 72 സിക്‌സുകളാണ് പറത്തിയത്.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനാണ് ഓറഞ്ച് ക്യാപ് ലഭിച്ചത്. 237.30 എന്ന അസാധാരണമായ സ്‌ട്രൈക്ക് റേറ്റിനാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡ്. സീസണിലുടനീളം 72 തവണ പന്ത് അതിര്‍ത്തി കടത്തിയതിന് സൂപ്പര്‍ സിക്‌സസ് അവാര്‍ഡും കൗമാര താരം നേടി. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പ്ഡ് (ദേശീയ ടീമില്‍ കളിക്കാത്ത) ബാറ്ററായി സൂര്യവംശി മാറി. കൂടാതെ ഒരു സീസണില്‍ ഒരു അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന യശസ്വി ജയ്സ്വാളിന്റെ റെക്കോര്‍ഡ് വലിയ മാര്‍ജിനില്‍ സൂര്യവംശി തകര്‍ത്തു.
എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 16 പന്തില്‍ നേടിയ മിന്നല്‍ അര്‍ധസെഞ്ച്വറി അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു. ഇത് ഒരു ഐപിഎല്‍ പ്ലേഓഫ് മത്സരത്തില്‍ നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്തി. സീസണിന്റെ തുടക്കത്തില്‍ ഇതേ ടീമിനെതിരെ അദ്ദേഹം 36 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു, ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറിയാണ്.
നേരിട്ട പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 ഐപിഎല്‍ റണ്‍സ് തികയ്ക്കുന്ന കളിക്കാരനായും സൂര്യവംശി മാറി. വെറും 440 പന്തുകളില്‍ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ആന്ദ്രെ റസ്സലിന്റെ മുന്‍ റെക്കോര്‍ഡ് 105 പന്തുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം മറികടന്നത്.
പവര്‍പ്ലേ ഓവറുകളായിരുന്നു സൂര്യവംശി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ 776 റണ്‍സില്‍ 521 റണ്‍സും ആദ്യ ആറ് ഓവറുകളിലാണ് പിറന്നത്. ഒരു ഐപിഎല്‍ സീസണില്‍ ഈ ഘട്ടത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. സൂര്യവംശിയുടെ സിക്‌സര്‍ കണക്കുകളിലും ചില പ്രത്യേകതകള്‍ ഉണ്ട്. 2012-ല്‍ ക്രിസ് ഗെയ്ലിന്റെ ഐതിഹാസികമായ 59 സിക്‌സുകളുടെ സീസണ്‍ 456 പന്തുകളില്‍ നിന്നാണ് വന്നത്. അതായത് ഓരോ 7.7 പന്തിലും ഒരു സിക്‌സ്. എന്നാല്‍ സൂര്യവംശി 327 പന്തുകളില്‍ നിന്നാണ് 72 സിക്‌സുകള്‍ പറത്തിയത്. അതായത് ഓരോ 4.5 പന്തിലും ഒരു തവണ വീതം അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി.
WHAT TO READ NEXT

'ചുവന്ന മണ്ണിൽ' ബംഗളുരു ഒരുക്കിയ കെണി; ഗുജറാത്തിന് പിഴച്ചത് എവിടെ ?
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Vaibhav Sooryavanshi set IPL 2026 alight with his fearless and record-breaking batting
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



